ചീരയുടെ രാജാവ് ചായ്മൻസ, ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും…

പലർക്കും കേട്ടുപരിചയം പോലും ഇല്ലാത്ത ഒരു ചീരയാണ് ചായ് മൻസ. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഈ സസ്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഈ ചെടിയെ കുറിച്ച് അറിയുവാൻ ഇനിയും ബാക്കിയാണ്. മായൻ വർഗ്ഗത്തിൽ പെട്ടവരുടെ ചെടിയാണ് ചായ്‌മൻസ. ചെറിയ ഒരു കമ്പ് മുറിച്ചു നട്ടാൽ പോലും തഴച്ചു വളരും. ഇതിൻറെ ഇലകളാണ് കറിവെക്കാൻ എടുക്കുന്നത്.

ഇലകൾ കാണുവാൻ ഏകദേശം പപ്പായയുടെ അല്ലെങ്കിൽ മരച്ചീനിയുടെ പോലെയോ ഉണ്ടാവാം. ചീരയുടെ രാജാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൻറെ ഇല കറി വെച്ച് കഴിച്ചവർ പിന്നീടും അത് കഴിക്കാൻ ഇഷ്ടപ്പെടും. ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ഈ സസ്യം. അതുകൊണ്ടുതന്നെ വെരിക്കോസ് വെയിൻ മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറുന്നതിന് ഇത് സഹായകമാകും.

സന്ധിവേദന അല്ലെങ്കിൽ സന്ധികൾക്ക് പ്രശ്നമുള്ളവർ ഇത് ആഹാരത്തിൽ ഉൾപ്പെടുത്താം. പ്രമേഹ രോഗികൾക്കും ഇത് ഏറ്റവും മികച്ച ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുവാൻ സഹായകമാകുന്നു. രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ഹൃദ്രോഗത്തിന് വളരെ ഉത്തമമാണ്. കാൽസ്യം മെഗ്നീഷ്യം ഇരുമ്പ് എന്നീ ഘടകങ്ങൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.

ഗർഭിണികൾ കഴിക്കുന്നത് കൊണ്ട് ഗർഭസ്ഥ ശിശുവിൻറെ വളർച്ചയ്ക്ക് ഇത് സഹായകമാകുന്നു. ഈ ഇല കഴിക്കുന്നവരിൽ കാഴ്ച ശക്തി വർദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം ദ്രുതതിയിൽ ആക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന് പരിഹാരമായി ഈ ഇല കഴിക്കാവുന്നതാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.