ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ്. അസിഡിറ്റി രണ്ട് തരത്തിലുണ്ട് ഹൈപ്പോ അസിഡിറ്റിയും ഹൈപ്പർ അസിഡിറ്റിയും. ഇവ രണ്ടിലും കണ്ടുവരുന്ന ലക്ഷണങ്ങൾ ഏകദേശം ഒരുപോലെയാണ്. നെഞ്ചിരിച്ചൽ ഏമ്പക്കം കീഴ്വായു പുളിച്ചുതികട്ടൽ എന്നിവയാണ് രണ്ടിലും കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരുപാട് ബാക്ടീരിയയും ഫംഗസും അടങ്ങിയിട്ടുണ്ട് നമ്മുടെ ആമാശയത്തിൽ നല്ല ആക്സിഡ് പി എച്ച് ഉണ്ടെങ്കിൽ മാത്രമേ ഇവ നശിച്ചു പോവുകയുള്ളൂ കൂടാതെ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ശരീരം ആകിരണം ചെയ്യണമെങ്കിലും നല്ല ആസിഡ് പി എച്ച് വേണം. ആസിഡ് പി എച്ച് ശരിയായ അളവിൽ ഇല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം ദഹിക്കുകയില്ല ഇത് ചെറുകുടലിൽ കെട്ടിക്കിടക്കുന്നു.
ഈ കെട്ടിക്കിടക്കുന്ന ഭക്ഷണം അവിടെയിരുന്ന് ചീയുകയും അതിൽ നിന്ന് ബാക്ടീരിയകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ വളരുന്ന ബാക്ടീരിയകൾ ഗ്യാസ് ഉല്പാദിപ്പിക്കുന്നു ഇവയാണ് ഏമ്പക്കമായും കീഴ്വായുവായും പുറത്തുവരുന്നത്. ഇതാണ് ഹൈപ്പോ അസിഡിറ്റിക്ക് കാരണം. ഇതുകൊണ്ട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ആപ്പിൾ സിഡർ വിനിഗർ ഉപയോഗിച്ച് ഏതുതരം അസിഡിറ്റി ആണെന്ന്. നമുക്ക് വീട്ടിൽ തന്നെ കണ്ടെത്താനാവും. അതിനനുസരിച്ച് വേണം ചികിത്സ തേടാൻ.
അസിഡിറ്റി എന്ന് കേൾക്കുമ്പോൾ തന്നെ ഏതെങ്കിലും ഗുളികകൾ മേടിച്ച് കഴിക്കുന്നതാണ് മിക്കവരുടെയും പതിവ്. ഏത് തരത്തിലുള്ള അസിഡിറ്റി ആണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ അത് ചികിത്സിക്കാവൂ. ഹൈപ്പോ അസിഡിറ്റി ആണെങ്കിൽ ആസിഡിന്റെ അളവ് കൂട്ടുന്നതിനുള്ള മരുന്നുകൾ വേണം സ്വീകരിക്കാൻ.. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇതിനുള്ള മരുന്നുകൾ സ്വീകരിക്കാവുന്നതാണ്. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക..