മായൻ വർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചായമാൻസ. ചെറിയ ഒരു കമ്പ് നട്ട് വെച്ചാൽ തന്നെ ഇത് തഴച്ചു വളരും. ഈ ചെടിയുടെ ഇലകളാണ് കറി വയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇലയുടെ ആകൃതി ഏകദേശം മരച്ചീനിയുടെ ഇലയെ പോലെയാണ്. ചീരകളുടെ രാജാവ് എന്നാണ് പൊതുവേ ചായ മാനസ അറിയപ്പെടുന്നത്. ഇത് ഒരുവട്ടം കഴിച്ചവർ വീണ്ടും കഴിക്കാൻ താല്പര്യപ്പെടും.
നിരവധി ഗുണങ്ങളാണ് ഈ ചെടിക്കുള്ളത്. വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ടുന്നവർ ഈ ഇല കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ സന്ധികൾക്ക് എന്തെങ്കിലും പ്രശ്നമുള്ളവർക്കും ഇത് ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നതുകൊണ്ട് പ്രമേഹ രോഗികൾക്ക് ഇത് വളരെ ഗുണം ചെയ്യും.
കാൽസ്യം മഗ്നീഷ്യം ഇരുമ്പ് എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കുട്ടികളുടെ വളർച്ചയ്ക്ക് വളരെ സഹായകമാണ്. തലച്ചോറിന്റെ പ്രവർത്തനം ദ്രുതഗതിയിൽ ആക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭിണികൾ ഈ ഇല കഴിക്കുന്നത് വളരെ നല്ലതാണ് ഗർഭസ്ഥ ശിശുവിന് വളർച്ചയും ആരോഗ്യവും ലഭിക്കാൻ സഹായിക്കും.
കൂടാതെ ചർമ്മ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്. മാറുന്നതിന് ഇത് സഹായിക്കുന്നു. ഇത് ഭാഗം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തുറന്നുവെച്ച് വേവിക്കാൻ പാടുള്ളതല്ല തുറന്നു വെച്ചാൽ ഇതിൻറെ ഗുണങ്ങൾ നഷ്ടമാവും. അലുമിനിയ പാത്രത്തിൽ ഈ ചീര വേവിക്കുന്നതിന് പകരം മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. നിരവധി ഗുണങ്ങൾ ഉള്ള ഈ ചീര ഇനി ആരും വെറുതെ കളയരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.