ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന നെഞ്ചുവേദനയുടെ മറ്റുപല ലക്ഷണങ്ങൾ, ഹൃദ്രോഗികൾ ഉറപ്പായും ഇത് കേട്ടിരിക്കണം…

പലകാരണങ്ങളാൽ നെഞ്ചുവേദന ഉണ്ടാവാം. നെഞ്ചുവേദനയ്ക്ക് തീവ്രമായ കുത്തു മുതൽ ക്രമാനുഗതമായ വേദന വരെ വ്യത്യസ്ത രൂപങ്ങൾ ഉണ്ട്. ഇത് ചില സമയങ്ങളിൽ വളരെ കഠിനമായി അനുഭവപ്പെടും. നെഞ്ചിൽ തുടങ്ങുന്ന ഈ വേദന കഴുത്ത് , താടിയെല്ല് എന്നിവയിലേക്കും നീങ്ങുന്നു. ഹൃദയവും ശ്വാസകോശവും ആണ് അപകടപ്പെടുത്തുന്ന അവയവങ്ങൾ. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന ആയതുകൊണ്ട് തന്നെ അതിൽ അല്പം ശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്.

പലപ്പോഴും നെഞ്ചുവേദന ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ ചില ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നെഞ്ചിൽ വേദന സമ്മർദ്ദം അല്ലെങ്കിൽ ഇറക്കിയതായി അനുഭവപ്പെടുക, കുറച്ചു മിനിറ്റിൽ അധികം നീണ്ടു നിൽക്കുന്ന വേദന ചില സമയം തീവ്രമായി മാറുക, ശ്വസന പ്രശ്നങ്ങൾ, അമിതമായി വിയർക്കുക, ബലഹീനത, തലകറക്കം, ശർദ്ദി, ഓക്കാനം, വിയർക്കുന്ന കൈപ്പത്തികൾ തുടങ്ങിയവയെല്ലാം.

ഇതിൻറെ കൂടെയുണ്ടെങ്കിൽ ഹൃദയാഘാതത്തിന്റെ തുടക്ക ലക്ഷണമായി കണക്കാക്കാം. കൊറോണറി ആക്ടറിയിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് ഹൃദയപേശികളിലേക്കുള്ള രക്തവിതരണം കുറയ്ക്കുകയും മൂലം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. മറ്റൊരു കാരണമാണ് ദഹന സംബന്ധമായ ചില പ്രശ്നങ്ങളും ഇതിന് കാരണമാകുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം അണുബാധകൾ തുടങ്ങിയവ.

ആമാശയത്തിലെ ആസിഡുകൾ മൂലം ഉണ്ടാകുന്ന ആവരണത്തെ ബാധിക്കുകയും ഇത് അൾസറിന് കാരണമാകുകയും ചെയ്യുന്നു. അന്നനാളത്തിലെ പേശികളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നെഞ്ചുവേദന എന്ന ലക്ഷണം അവരിൽ ഉണ്ടാവും. ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.