ഈ ഭക്ഷണം നിങ്ങൾ ഒഴിവാക്കി ഇല്ലെങ്കിൽ കൊളസ്ട്രോൾ ഒരിക്കലും കുറയുകയില്ല…

ഇന്നത്തെ കാലത്ത് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് വളരെ അത്യാവശ്യമാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അമിതവണ്ണം ഉണ്ടാകുവാൻ കാരണമാകുന്നതിനോടൊപ്പം തന്നെ ഇത് ഹൃദയത്തിൻറെ ആരോഗ്യത്തെയും ബാധിക്കുന്നു.

മനുഷ്യ ശരീരത്തിലെ കോശസ്ഥരങ്ങളുടെ നിർമ്മാണത്തിന് സഹായിക്കുന്ന മെഴുകുപോലെയുള്ള തന്മാത്രകൾ ആണ് നല്ല കൊളസ്ട്രോൾ. ഹോർമോണുകൾ, വിറ്റാമിൻ ഡി, കൊഴുപ്പ് ദഹനത്തിന് ആവശ്യമായ പിത്തരസം എന്നിവയുടെ നിർമ്മാണത്തിന് ഇത് വളരെ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞു കൂടാൻ കാരണമാകും.

ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങളിൽ പൂരിത കൊഴുപ്പിന്റെ അംശം ഉണ്ട്. എന്നാൽ ഇവയൊക്കെ മിതമായി കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല ഇത് ശരീരത്തിന് ആവശ്യമായ ഒന്ന് തന്നെയാണ്. എന്നാൽ റെഡ് മീറ്റിന്റെ അളവ് കുറച്ചില്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടും. കൊളസ്ട്രോൾ രോഗികൾ നിയന്ത്രിക്കേണ്ട ഒരു ഭക്ഷണം കൂടിയാണിത്.

കേക്കുകൾ, ബ്രഡ്ഡുകൾ, കുക്കീസുകൾ എന്നിവ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല എന്നാൽ ഇവ ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി എന്നീ വിട്ടുമാറാത്ത രോഗങ്ങൾക്ക് പ്രധാന കാരണം ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗമാണ്. ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് കുറയ്ക്കുക വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കുക നല്ല ആരോഗ്യത്തിന് അതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.