പച്ചമുളക് ഇനി പറിച്ചാലും തീരില്ല, 100% ഫലം ലഭിക്കും പച്ചമുളക് കൃഷി ഇങ്ങനെ ചെയ്യൂ…

ഇന്ന് ഒട്ടുമിക്ക വീടുകളിലും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. നമ്മുടെ വീടിന് ആവശ്യമുള്ള പച്ചക്കറികൾ നമ്മൾ തന്നെ കൃഷി ചെയ്യുകയാണെങ്കിൽ അതായിരിക്കും ഏറ്റവും ഉത്തമം. വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നതിലൂടെ ആരോഗ്യകരമായ ശരീരം ഉണ്ടാക്കിയെടുക്കാം. എല്ലാവരും കൃഷി ചെയ്യുവാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പച്ചമുളക്.

എന്നാൽ പലരും പറയുന്ന ചില പരാതികൾ ഉണ്ട് ഇല മുരടിക്കുന്നു, പൂവുകൾ കൊഴിഞ്ഞു പോകുന്നു, പച്ചമുളക് തീരെ ചെറുതാകുന്നു എന്നിങ്ങനെ നിരവധി പരാതികൾ ആണുള്ളത്. നമ്മൾ തിരഞ്ഞെടുക്കുന്ന വിത്ത്, ഇട്ടു കൊടുക്കേണ്ട വളം എന്നിവ ശ്രദ്ധിച്ചാൽ തന്നെ നല്ല വിളവെടുപ്പ് ഉണ്ടാക്കാൻ സാധിക്കും. പച്ചമുളക് തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം വിത്തുകൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കണം.

ഉജ്വല സമൃദ്ധി എന്നീ പച്ചമുളക് വിത്തുകൾ ആണ് നല്ലവണ്ണം കരുത്തായി വളരുക. വിത്തുകൾ പാകി കഴിയുമ്പോൾ ഒരുപാട് തൈകൾ മുളച്ചു വരും. ഒരുമാസം കഴിയുമ്പോൾ നമ്മൾ എല്ലാ മുളകും പറിച്ചു നടേണ്ടതുണ്ട്. പറിച്ചു നട്ടു കഴിയുമ്പോൾ രണ്ടുദിവസം എന്തെങ്കിലും കൊണ്ട് മൂടിവയ്ക്കണം അല്ലെങ്കിൽ അത് വേഗത്തിൽ തന്നെ ഉണങ്ങി പോകും. ഒന്നര അടി വ്യത്യാസത്തിൽ വേണം ഓരോ ചെടിയും വെച്ചുപിടിപ്പിക്കുവാൻ.

മെയ് ജൂൺ എന്നീ മാസങ്ങളാണ് മുളക് നട്ടുപിടിപ്പിക്കാൻ ഉള്ള ഏറ്റവും അനുയോജ്യമായ സമയം. ചാണകപ്പൊടി, കുമ്മായം, ചകിരിച്ചോറ്, എല്ലുപൊടി ഇവയെല്ലാം വളങ്ങൾ ആയി ഇതിനുപയോഗിക്കാവുന്നതാണ്. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വേണം ഇവ പറിച്ചു നടുവാൻ. 20 ദിവസത്തിന് ശേഷം ഇതിൽ ഒരു വളപ്രയോഗം നടത്തേണ്ടതുണ്ട്. അതിനായി കഞ്ഞി വെള്ളവും കടലപ്പിണ്ണാക്കും ആണ് ഉപയോഗിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.