എത്ര പഴകിയ പ്ലേറ്റുകളും പുതു പുത്തൻ ആക്കി മാറ്റാൻ ഈ ലിക്വിഡ് മതി…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഫൈബറിന്റെ പ്ലേറ്റുകൾ ഉണ്ടാവും. കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൽ വേഗത്തിൽ കറപിടിക്കുന്നു. വളരെ ഈസിയായി പ്ലേറ്റുകൾ ക്ലീൻ ചെയ്ത് എടുക്കുവാൻ സാധിക്കും. ഇത്ര പഴകിയ പ്ലേറ്റ് ആണെങ്കിലും പുതുപുത്തൻ ആക്കി മാറ്റാൻ കഴിയും അതെങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഒരു ബേസിൻ എടുത്ത് അതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കുക.

പ്ലേറ്റുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിൽ ഉള്ള പാത്രം വേണം ഇതിനായി എടുക്കുവാൻ. പിന്നീട് നമ്മൾ ഇതിലേക്ക് ആയി ഒഴിച്ചുകൊടുക്കുന്നത് ക്ലോറക്സ് ലിക്വിഡ് ആണ്. ഇത് എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ് കൂടുതൽ വിലയൊന്നുമില്ല. ക്ലോറക്സ് വീട്ടിൽ വാങ്ങിച്ച് സൂക്ഷിച്ചാൽ ഒരുപാട് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ഉരച്ച് കൊടുത്താൽ പോലും പോകാത്ത കറകൾ കളയുവാൻ ഈ ലിക്വിഡ് ഉപകാരപ്രദമാണ്.

തുണികളിലെ കറകൾ കളയാൻ മാത്രമല്ല ഇത്തരത്തിൽ പാത്രങ്ങളിലെ കറയും കരിമ്പനയും കളയാൻ ക്ലോറക്സ് ഉപയോഗിക്കാവുന്നതാണ്. ക്ലോറക്സ് ഒഴിച്ച് വെള്ളം നന്നായി മിക്സ് ചെയ്തതിനു ശേഷം പാത്രങ്ങൾ അതിലേക്ക് ഇറക്കി വെച്ചു കൊടുക്കുക. പ്ലേറ്റ് വെള്ളത്തിൽ നന്നായി താഴ്ന്നിരിക്കുന്നതിനായി കുറച്ചു ഭാരമുള്ള എന്തെങ്കിലും വസ്തു അതിന്റെ മുകളിലായി വയ്ക്കുക.

രാത്രി ഇതുപോലെ ചെയ്തു വെച്ചാൽ രാവിലെ എടുത്ത് ക്ലീൻ ചെയ്താൽ മതിയാകും. അത്രയും സമയം വെള്ളത്തിൽ ഇരിക്കുന്നതിലൂടെ അതിലെ കറകൾ മുഴുവനായും പോയിക്കിട്ടും. രാവിലെ പ്ലേറ്റുകൾ എടുത്തു നോക്കിയാൽ അവ പുതിയത് പോലെ മാറിയിട്ടുണ്ടാകും. ക്ലോറെക്സിന്റെ രൂക്ഷഗന്ധം പോകുന്നതിനായി സോപ്പ് ഉപയോഗിച്ച് പ്ലേറ്റ് നന്നായി കഴുകി എടുത്താൽ മതിയാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.