വിട്ടുമാറാത്ത ശരീരവേദന പലരെയും ബുദ്ധിമുട്ടിലാക്കുന്നു.. ഇത് ഒരു രോഗമാണ് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകും…

വളരെ വ്യത്യസ്തമായ ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയ്യാൾജിയ അഥവാ പേശി വാതം. കേരളത്തിൽ മൂന്നു മുതൽ നാല് ശതമാനം ആളുകളിൽ മാത്രമേ ഈ രോഗാവസ്ഥ കണ്ടു വരുന്നുള്ളൂ. പുരുഷന്മാരെക്കാൾ കൂടുതലായി ഇത് കാണുന്നത് സ്ത്രീകളിലാണ്. കോവിഡിനു ശേഷം ഇതിൻറെ എണ്ണത്തിൽ പറയേണ്ട വർദ്ധനവ് ഉണ്ട്. വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവും ആണ് പ്രധാന ലക്ഷണം.

ശരീരത്തിന്റെ ഒരുവശത്ത് ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹം മുഴുവനായി വ്യാപിക്കുന്ന വേദന കാലങ്ങളോളം നീണ്ടുനിൽക്കുന്നു. ചില പേശികളിൽ തൊട്ടാൽ അതികഠിനമായ വേദന അനുഭവപ്പെടും. അകാരണമായ ക്ഷീണം ആണ് പ്രധാന ലക്ഷണം. ചിലർക്ക് ശരീരത്തിൽ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം. വ്യാകുലത, വിഷാദം എന്നീ അവസ്ഥകളും ഈ രോഗികൾക്ക് ഉണ്ടാവും.

ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രധാന ലക്ഷണം. ഓർമ്മക്കുറവ്, ഏകാഗ്രത കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല ബുദ്ധിമുട്ടുകളും ഈ രോഗം ഉണ്ടാക്കി തരുന്നു. ഇതിൻറെ മറ്റു ചില ലക്ഷണങ്ങൾ ഇവയൊക്കെയാണ് മലബന്ധം, വേദനയോടു കൂടിയ ആർത്തവം, ദീർഘകാലം നീണ്ടുനിൽക്കുന്ന ക്ഷീണം. ഈ രോഗത്തിന് ഒരു വ്യക്തമായ കാരണം നിർവചിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നിരുന്നാലും തലച്ചോറിൽ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ വ്യതിയാനങ്ങൾ ഈ രോഗികളിൽ കണ്ടുവരുന്നുണ്ട്. കേന്ദ്ര നാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും ഇവരിൽ വ്യക്തമായി കാണപ്പെടാം. മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കൽ തെറാപ്പിയും ഒന്നിച്ച് ചികിത്സാരീതിയാണ് ഈ രോഗത്തിന് പ്രധാനമായും നിർദ്ദേശിക്കുന്നത്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.