തേങ്ങ ചിരവിയത് ഇനി മാസങ്ങളോളം സൂക്ഷിക്കാം, ഈ കിടിലൻ ടിപ്പ് അറിഞ്ഞാൽ…

വീട്ടിൽ ജോലികളിൽ സ്ത്രീകൾക്ക് ഉപകാരപ്രദമാകുന്നു ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. തേങ്ങ ചിരവന്നതിന് മുൻപായി തേങ്ങ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക അതിനുശേഷം ഒരു മണിക്കൂർ എങ്കിലും ഫ്രീസറിൽ വയ്ക്കുക. വീണ്ടും ഇത് വെള്ളത്തിൽ ഇട്ട് ആ തണുപ്പ് മുഴുവനായും കളയുക. പിന്നീട് ആ തേങ്ങ ചെരണ്ടി എടുക്കുക അത് വേഗത്തിൽ കിട്ടാനാണ് ഫ്രീസറിൽ വയ്ക്കുന്നത്.

ചെറിയ പീസ് ആയി ആ തേങ്ങ കഷണങ്ങൾ അരിഞ്ഞ് കൊടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ഓഫ് ചെയ്തു ഓണാക്കി കുറച്ച് സമയം അടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതോടെ തേങ്ങ ചിരവി കിട്ടിയത് പോലെ ആവും. ഇത് നമുക്ക് കുറെയധികം ഇതുപോലെ ചെയ്തിട്ട് ഒരു കണ്ടൈനറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യനുസരണം മാത്രം എടുത്തു ഉപയോഗിക്കുക.

ഒരുപാട് നാളത്തേക്ക് തേങ്ങ സൂക്ഷിക്കണം എന്നുണ്ടെങ്കിൽ അതിലേക്ക് അൽപ്പം ഉപ്പു കൂടി ചേർത്തു കൊടുത്ത് എയർ ടൈറ്റ് ആയനറിൽ സൂക്ഷിക്കാവുന്നതാണ്. ബിസ്ക്കറ്റുകൾ പാക്കറ്റ് തുറന്നു കഴിഞ്ഞാൽ വേഗത്തിൽ തണുത്ത് പോകാറുണ്ട് പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീട്ടിൽ ആണെങ്കിൽ മുടി ശരിയായി വയ്ക്കാത്ത കാരണം ബിസ്ക്കറ്റ് വേഗത്തിൽ തന്നെ തണുത്ത് പോകുന്നു.

കുറച്ച് അരിയെടുത്ത് ആ ബിസ്കറ്റിന് മുകളിലായി വിതറി കൊടുക്കുക എന്നിട്ട് ആ കണ്ടെയ്നർ അടച്ചുവയ്ക്കുക രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ബിസ്ക്കറ്റ് പഴയതുപോലെ ക്രിസ്പി ആവും. വീട്ടിലെ പല ജോലികളും എളുപ്പമാക്കാനുള്ള കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.