ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവമാണ് വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ ഈ അവയവം നിർവഹിക്കുന്നു. ശരീരത്തിൻറെ അരിപ്പ എന്നാണ് ഇതിന് അറിയപ്പെടുന്നത്. മാലിന്യങ്ങളെയും വിഷാംശങ്ങളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായിക്കുന്നു. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ചൂടുകാലം വൃക്കകൾക്ക് അധ്യാധ്വാനത്തിന്റെ നാളുകളാണ്, ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ വൃക്കയുടെ പ്രവർത്തനം തളർന്നും പോകുന്നു. രക്തത്തെ ശുദ്ധീകരിക്കുന്ന വൃക്കകൾക്ക് ഉണ്ടാകുന്ന ചെറിയ ക്ഷീണം പോലും ശരീരത്തെ നന്നായി ബാധിക്കും. വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കാണുന്ന ഒരു പ്രശ്നം കിഡ്നി സ്റ്റോൺ ആണ്. നന്നായി വെള്ളം കുടിച്ചാൽ തന്നെ വൃക്കയുടെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കുവാൻ സാധിക്കും.
ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം കണ്ടതെല്ലാം വാര്യവലിച്ച് കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണശീലം മുറുകെ പിടിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ആഹാരങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. നിരന്തരമായി ചായയോ കാപ്പിയോ കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
മലയാളികളുടെ ഒരു പ്രത്യേക സ്വഭാവം രോഗം വരുമ്പോൾ സ്വയം ചികിത്സ ചെയ്യുക എന്നതാണ്. മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ പറഞ്ഞു വേടിച്ച് കഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഈ ശീലം വൃക്കയുടെ ആരോഗ്യത്തെ തകരാറിലാക്കുക. വേദനസംഹാരികളിലെയും ആൻറിബയോട്ടിക്കുകളിലെയും ഘടകങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.