തണ്ണിമത്തന്റെ കൂടെ ഈ രണ്ടു ചേരുവകൾ ചേർത്താൽ കണ്ണിനടിയിലെ കറുപ്പ് പൂർണ്ണമായും ഇല്ലാതാവും….

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലരും ഒന്നു പുറത്തിറങ്ങണം എങ്കിൽ എത്രനേരം ഒരുങ്ങണം എന്ന് യാതൊരു നിശ്ചയവുമില്ല. പലരും ആവശ്യത്തിനും അനാവശ്യത്തിനും മേക്കപ്പിടുന്നവരാണ് ഇത് ഭംഗി തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നു. സംരക്ഷണത്തിൽ പലതും വില്ലന്മാരും ആകാറുണ്ട്. ചിലർക്ക് വരണ്ടു ഉണങ്ങിയ ചുണ്ടുകൾ ആയിരിക്കും.

എന്നാൽ ചിലർക്ക് കണ്ണുകൾക്ക് ചുറ്റുമായി കറുത്ത പാടുകൾ കാണാം എന്നാൽ മറ്റു ചിലരുടേത് മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ആയിരിക്കും. ഇവയിൽ ഏതാണ് നിങ്ങളുടെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞു വേണം അതിനനുസരിച്ചുള്ള പ്രതിവിധികൾ ചെയ്യാൻ. മുഖത്തിന്റെ സൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണ്ണുകളുടെ ഭംഗി. കണ്ണിൻറെ താഴെയുള്ള ഭംഗി നിലനിർത്തണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കൂടുതൽ സ്ക്രീൻ ടൈം, ഉറക്കമില്ലായ്മ, പോഷകക്കുറവ് തുടങ്ങിയവയെല്ലാം കണ്ണിനടിയിൽ കറുപ്പ് ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് പൂർണമായി മാറ്റുന്നതിന് പ്രകൃതിദത്തമായ ചില രീതികളാണ് ഏറ്റവും ഉത്തമം. വീടുകളിൽ ലഭിക്കുന്ന പപ്പായ അല്ലെങ്കിൽ തണ്ണിമത്തൻ അല്ലെങ്കിൽ തക്കാളി ഇവയിൽ ഏതെങ്കിലും ഒരെണ്ണം എടുക്കുക. ഒരു ബൗളിൽ അത് നന്നായി ഉടച്ചെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക.

പിന്നീട് അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഈ മിശ്രിതം കണ്ണിനടിയിലായി തേച്ചുപിടിപ്പിക്കുക. ഏകദേശം അരമണിക്കൂറെങ്കിലും ഇത് വെക്കേണ്ടതുണ്ട്. അതിനുശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.