പ്രമേഹ രോഗികൾ അറിയാതെ പോലും ഈ ഭക്ഷണങ്ങൾ കഴിച്ചു പോകരുത്… ഇവ രോഗത്തെ സങ്കീർണ്ണതയിലേക്ക് എത്തിക്കും…

പല രോഗങ്ങളുടെയും തുടക്കക്കാരനാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഭക്ഷണ രീതിയിൽ ഉണ്ടായ പല മാറ്റങ്ങളും ഇതിൻറെ വ്യാപനം വേഗത്തിലാക്കിയിരിക്കുന്നു. മൈദ, കൃത്രിമ നിറം അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പ്, മധുരം തുടങ്ങിയവയെല്ലാം വളരെ വേഗത്തിൽ പ്രമേഹം വ്യാപിക്കുന്നതിന് കാരണമാകുന്നു. ഭക്ഷണം കൂടുതലായി കഴിക്കുന്നതോടൊപ്പം വ്യായാമം ഇല്ലാത്ത ഒരു ജീവിതമാണ് പലരും നയിച്ചു.

കൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ ഉണ്ടായ ഈ തെറ്റായ മാറ്റം പ്രമേഹത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒതുക്കി. കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം അഥവാ അമിതഭാരം. ഈ അവസ്ഥ ഉള്ളവരിൽ പ്രമേഹം വേഗത്തിൽ പിടിപെടുന്നു. എന്നാൽ പലരും വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു.

ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അന്നജം, മാംസം, എണ്ണ, ഉപ്പ് തുടങ്ങിയവ മിതമായ അളവിൽ മാത്രം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ശരീരത്തിന് വളരെ അത്യാവശ്യമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് കാർബോഹൈഡ്രേറ്റിന്റെ അളവ്. അരി, ഗോതമ്പ്, റാഗി, കിഴങ്ങുകൾ, പഴങ്ങൾ, പാലുൽപന്നങ്ങൾ, പഞ്ചസാര, പച്ചക്കറികൾ തുടങ്ങിയവയെല്ലാം കാർബോഹൈഡ്രേറ്റിന്റെ പ്രധാന ഉറവിടങ്ങളാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾക്ക് അനുയോജ്യമല്ല അവ അന്നജത്തിൽ പെടുന്നവയാണ്. ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കുകയാണെങ്കിൽ പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *