ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മർദ്ദം ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം120/70 ആയിരിക്കും. എന്നാൽ ബിപി140/90 ന് മുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്നറിയപ്പെടുന്നു. അനാരോഗ്യകരമായ ആഹാരം, മാനസിക സമ്മർദ്ദം, പ്രായ കൂടുതൽ, മദ്യം, പുകവലി എന്നിവയെല്ലാം ബിപി കൂട്ടുന്ന ഘടകങ്ങളാണ്. പലപ്പോഴും നിസ്സാരമായി എടുക്കുന്ന ഒന്നാണ് ഹൈപ്പർ ടെൻഷൻ ഒട്ടുമിക്ക ഹൃദ്രോഗങ്ങൾക്കും കാരണമായി മാറുന്നത് .
ഇതാണ് സാധാരണയായി 35 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് അവസ്ഥ കൂടുതലായും കണ്ടുവരുന്നതെങ്കിലും ഇപ്പോൾ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും ഉയർന്ന രക്തസമ്മർദ്ദം കാണപ്പെടുന്നു കൃത്യസമയത്ത് തന്നെ ചികിത്സ എടുത്തില്ലെങ്കിൽ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകാം. ഉയർന്ന ശരീരഭാരവും പൊണ്ണത്തടിയും ഹൈപ്പർ ടെൻഷന് കാരണമാകുന്നു. കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതും.
വ്യായാമക്കുറവും ഇതിന് വഴി തെളിയിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. മദ്യം പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം രക്തസമ്മർദ്ദം കൂട്ടാൻ വഴി വെക്കുന്നു. മാനസിക സമ്മർദ്ദവും ഇത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിൽനിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാർഗ്ഗം. തലവേദന നെഞ്ചുവേദന തലകറക്കം ശ്വാസതടസ്സം ബലക്ഷയവും മങ്ങിയ കാഴ്ച എന്നിവയെല്ലാമാണ് .
കാണപ്പെടുന്ന ലക്ഷണങ്ങൾ. ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാന്യങ്ങൾ അവശ്യ വിറ്റാമിനുകൾ ധാതുക്കൾ ഒക്കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ഈ രോഗം വരാതെ രക്ഷപ്പെടാം. ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളും കാരണങ്ങളും കൂടുതലായി മനസ്സിലാക്കാൻ ഡോക്ടർ പറയുന്നത് കാണുക.