നമുക്ക് ചുറ്റും സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് സിംഗപ്പൂർ ഡെയ്സി അഥവാ സ്ഫഗ്നെറ്റികോള തൃലോബാറ്റ. ഇതിനെ വേഡേലിയ അല്ലെങ്കിൽ അമ്മിണി പൂ എന്നൊക്കെ പറയുന്നുണ്ട്. സൂര്യകാന്തിയുടെ കുടുംബത്തിൽ പെടുന്നതാണ് ഈ ചെടി. ഒരു മധ്യ അമേരിക്കൻ സ്വദേശിയാണ്. പാടത്തും പറമ്പിലും വീടിൻറെ മുറ്റങ്ങളിലും എന്നിങ്ങനെ പലയിടങ്ങളിലും ഇത് സ്വാഭാവികമായി വളരുന്നു.
പരക്കെ നിലം മൂടി നിൽക്കുന്ന ഒരു അലങ്കാര ചെടിയാണിത്. ചെറു സൂര്യകാന്തിയുമായി സാദൃശ്യമുള്ളതിനാൽ ചെടിയെ തീരകാന്തി കമ്മൽ ചെടി എന്നൊക്കെ വിളിക്കാറുണ്ട്. ഇതിന് വളരാൻ പ്രത്യേക കാലാവസ്ഥയൊന്നും ആവശ്യമില്ല. തേനീച്ചകൾക്കും പൂമ്പാറ്റകൾക്കും വളരെ പ്രിയപ്പെട്ട ഒരു സസ്യം തന്നെയാണിത്. ഈ ചെടി വളരെ പെട്ടെന്ന് തന്നെ എല്ലായിടത്തും വ്യാപിക്കുകയും മറ്റുള്ള ചെടികൾക്ക് ദോഷമാവുകയും.
ചെയ്യുന്നു. ഏറ്റവും മോശമായ 100 അതിനിവേശ ഇനങ്ങളിൽ ഇതും പെടുത്തിയിട്ടുണ്ട്. ഇതിൻറെ പൂക്കൾക്ക് പൊതുവേ മഞ്ഞനിറമാണ്. പൂക്കൾ ഇലകൾക്ക് മുകളിൽ ചെറിയ ഇല തണ്ടുകളിൽ പിടിച്ചാണ് ഉണ്ടാവുന്നത്. ഈ ചെടിക്ക് പല ഔഷധ ഗുണങ്ങളും ഉണ്ട്. വേദനസംഹാരിയായും മുറിവുണുന്നതിനും ആൻറി ബാക്ടീരിയൽ സ്വഭാവമുള്ള ഇത് ഉപയോഗിക്കുന്നു.
ദഹനക്കേട്, മൂത്രം നിലയ്ക്കൽ, മൂത്രത്തിൽ എരിച്ചിൽ, ചില അണുബാധകൾ എന്നീ ചികിത്സകൾക്കും ഇത് ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. നടുവേദന, സന്ധിവേദന , നീർ വീക്കം എന്നീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കുളിക്കുന്ന വെള്ളത്തിൽ ഇത് ഇടുന്നത് വേദനയ്ക്ക് ശമനം ലഭിക്കുമെന്ന് പറയപ്പെടുന്നു. മറ്റു ചെടികളുടെ വളർച്ചയെ കൂടി ബാധിക്കുന്ന ഈ ചെടി വീടുകളിൽ വളർത്തുന്നത് ഉത്തമമല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക…