അവഗണിക്കരുത് ശരീരം കാണിച്ചു തരുന്ന ഈ ക്യാൻസറിന്റെ ലക്ഷണങ്ങൾ..

വളരെ ഭീതിയോടെ നമ്മൾ കണ്ടുവരുന്ന ഒരു രോഗമാണ് ക്യാൻസർ അഥവാ അർബുദം. എന്നാൽ ക്യാൻസറിനെ അതിജീവിച്ച ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട് ഇത് ഒരു രോഗമല്ല. ശരീരം തുടക്കത്തിലേ കാണിച്ചു തരുന്ന ലക്ഷണങ്ങൾ അഥവാ സൂചനകൾ തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണെങ്കിൽ ഈ രോഗത്തെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. 2020ൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത് .

ഈ രോഗത്തിൻറെ മുന്നിലാണ്. അസാധാരണമായ കോശ വളർച്ചയാണ് ക്യാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാവാം. ഇത് ബാധിക്കുന്ന ഭാഗത്തെ അടുത്തുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ശരീരത്തിലെ പല അസ്വസ്ഥതകളും ക്യാൻസർ മൂലം ആവണമെന്നില്ല . എന്നിരുന്നാലും അവ ശ്രദ്ധിക്കേണ്ടതും പരിശോധിക്കേണ്ടതും പ്രധാനമാണ്.

പെട്ടെന്ന് ശരീരഭാരം കുറയുക, പനി, തളർച്ച, ശരീര വേദന, ചർമ്മത്തിലെ മാറ്റങ്ങൾ മല വിസർജനത്തിലോ പിത്താശയ പ്രവർത്തനത്തിലും മാറ്റങ്ങൾ ഉണ്ടാവുക, മുറിവുകൾ ഭേദമാകാൻ വൈകുന്നത്, നാവിലെ വെളുത്തപാടുകൾ, അസാധാരണമായ രക്തസ്രാവ്വം, ഭക്ഷണം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമ, ശരീരത്തിലെ അരിമ്പാറകളിൽ ഉണ്ടാവുന്ന മാറ്റം ഇവയെല്ലാം ആണ് പ്രധാനമായും.

ശരീരം കാണിച്ചു തരുന്ന ക്യാൻസർ ലക്ഷണങ്ങൾ. എന്നാൽ ഇവയിൽ പലതും മറ്റു രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ ഇത് ചികിത്സിച്ചു മാറ്റാം എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. അപകടസൂചനകൾ മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ് ഏറ്റവും പ്രധാനം. ക്യാൻസറിന്റെ ലക്ഷണങ്ങളും ചികിത്സകളും കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *