സന്ധ്യാ സമയത്ത് ഒരിക്കലും ഈ വസ്തുക്കൾ കൈമാറ്റം ചെയ്യരുത്, ദാരിദ്ര്യം ഒഴിഞ്ഞു പോവില്ല…

ഹൈന്ദവ വിശ്വാസ പ്രകാരം സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഭൂമിയിലുള്ള സമയമാണ് സന്ധ്യാസമയം. അതുകൊണ്ടുതന്നെയാണ് സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് സകല ദേവി ദേവന്മാരെയും പ്രാർത്ഥിക്കുന്നത്. സമ്പത്തിന്റെയും ധനത്തിന്റെയും അതിഭയായ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന ഒരു സമയം കൂടിയാണിത്. സന്ധ്യാസമയം വളരെ ഭക്തിപൂർവ്വമായി പവിത്രമായി സൂക്ഷിക്കേണ്ടതാണ്.

സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ ചില കാര്യങ്ങൾ വീട്ടിൽ ചെയ്യുന്നത് വളരെ ദോഷകരമാണ്. സന്ധ്യാസമയത്തും അതിനുശേഷം യാതൊരു കാരണവശാലും തുളസി ഇലകൾ പറിക്കാൻ പാടുള്ളതല്ല. തുളസിച്ചെടിയെ ഉപദ്രവിക്കുകയോ അതിന് ജലം അർപ്പിക്കുകയും ചെയ്യാൻ പാടുള്ളതല്ല. അതേസമയം രാവിലെ തുളസി ഇലകൾ പറിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല തുളസിക്ക് ജലമർപ്പിച്ചു തുളസിത്തറയിൽ മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതും ഏറ്റവും നല്ലതാണ്.

സന്ധ്യാ സമയത്ത് വീട്ടിലെ പൈപ്പുകളിൽ നിന്ന് ജലത്തുള്ളികൾ ഇറ്റ് വീഴുവാൻ പാടുള്ളതല്ല. പല വീടുകളിലും ഉണ്ടാവുന്ന ഒരു കാര്യമാണ് എന്നാൽ ഇത് മിക്ക ആളുകളും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. വെള്ളത്തുള്ളികൾ വീഴുന്നുകൊണ്ട് ജലശബ്ദം ഉണ്ടാകുന്ന അവസ്ഥ വാസ്തുപരമായി വളരെ ദോഷമാണ്. സന്ധ്യാ സമയത്ത് ഇത്തരം ജലശബ്ദം ഉണ്ടാകുന്ന വീടുകളിൽ ഒരിക്കലും ധനം നിൽക്കില്ല.

ആ വീടുകളിൽ ധനവും പണവും ചോർന്നുപോയി ഇല്ലാതാവും. നമ്മുടെ വീട്ടിൽ നിന്ന് ചില വസ്തുക്കൾ യാതൊരു കാരണവശാലും സന്ധ്യാസമയം കഴിഞ്ഞാൽ കൊടുക്കുവാൻ പാടുള്ളതല്ല അത് വലിയ ദോഷങ്ങൾക്ക് കാരണമാകും. മഞ്ഞൾ, ഉപ്പ്, പാല് , പാലുൽപന്നങ്ങൾ, കടുക്, സൂചി തുടങ്ങിയ വസ്തുക്കൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യരുത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.