പൈപ്പുകളിൽ ലീക്ക് ഉണ്ടാവുന്നത് നമ്മുടെ വീടുകളിലെ സാധാരണ കാഴ്ചയാണ്. ദിവസവും ഒന്നോ രണ്ടോ ടാപ്പിൽ നിന്നെങ്കിലും വീടുകളിൽ വെള്ളം ഒറ്റി വീഴുന്നുണ്ടാവും. ഒരു പ്ലംബറിനോ ഇലക്ട്രീഷനൊ വിളിക്കാതെ നമുക്ക് അത് ഒരിക്കലും നന്നാക്കാൻ സാധിക്കില്ല എന്നാണ് പലരുടെയും ധാരണ. എന്നാൽ ആ ടാപ്പിന്റെ പ്രത്യേകത നോക്കി , അതിൽ നിന്ന് വെള്ളം ഇറ്റു വീഴുന്ന ഭാഗത്ത് ചളി വല്ലതും അടഞ്ഞിട്ടുണ്ടോ.
എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. പൈപ്പിന്റെ മുകളിലെ ആവശ്യം ഊരി നന്നായി വൃത്തിയാക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചില പൈപ്പുകളുടെ ലീക്കുകൾ മാറുന്നതാണ്. എന്നാൽ ചിലതിൽ പൈപ്പും ഭിത്തിയും തമ്മിൽ യോജിപ്പിച്ച ഭാഗത്താവും പ്രശ്നമുണ്ടാവുക, അങ്ങനത്തെ സന്ദർഭങ്ങളിൽ പൈപ്പിന്റ ഭാഗം ആ ഭിത്തിയിലേക്ക് നന്നായി അമർത്തി കൊടുക്കുക.
ഇങ്ങനെ ചെയ്യുന്നത് മൂലവും ചില ലീക്കുകൾ ശരിയാവും. പൈപ്പുകളിൽ ഉണ്ടാകുന്ന ലീക്കുകൾ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. ലീക്ക് ഏത് വശങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് ആ ഭാഗത്ത് അമർത്തി കൊടുത്താൽ മതിയാവും. പ്ലംബറെ കാത്തിരുന്ന് ദിവസങ്ങളോളം വെള്ളം പാഴാക്കി കളയരുത്.
വെള്ളം അമൂല്യമാണെന്ന് നമ്മൾ ചെറിയ ക്ലാസുകൾ മുതൽ എന്നെ പഠിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇപ്പോഴും പല വീടുകളിലും പൈപ്പുകൾ ലീക്കായും തുറന്നുവെച്ചും ധാരാളം വെള്ളം പാഴാക്കിക്കളയുന്നുണ്ട്. ഇങ്ങനെ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ചെയ്യുന്ന രീതി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.