ഈശ്വരാ ദീനക്കുറവ് മാനസികമായും ശാരീരികമായും ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഈശ്വരാദീനം വന്നുചേരാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വീട്ടിലെ ഗൃഹനാഥൻറെ നക്ഷത്രത്തിന് അനുയോജ്യമായ വഴിപാടുകൾ വേണം ചെയ്യുവാൻ. അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം.
മകം, പൂരം, ഉത്രം, ചിത്തിര, ചോതി ,അനിഴം, ഉത്രാടം, ചതയം നിങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയുടെ നക്ഷത്രം ഇതിൽ ഏതെങ്കിലും ആണെങ്കിൽ നിങ്ങൾ ചെയ്യേണ്ട വഴിപാട് ശിവക്ഷേത്രത്തിലാണ്. എല്ലാ മലയാളം മാസം ഒന്നാം തീയതി അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ശിവക്ഷേത്ര ദർശനം നടത്തുക. ഗൃഹനാഥന്റെ പേരും നാളും പറഞ്ഞുകൊടുത്ത് ജലധാര കഴിപ്പിക്കുക.
ഒരു കൂവള മാല കൂടി വാങ്ങി നടയിൽ സമർപ്പിക്കുക. അന്നത്തെ ദിവസം ഒരു പായസം കൂടി നടത്തുന്നത് വളരെ നല്ലതാണ്. ഇതോടൊപ്പം തന്നെ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഒരു പാത്രം എണ്ണ നൽകുക. രോഹിണി, പുണർതം, പൂയം, തൃക്കേട്ട, മൂലം, പൂരം, ഉത്രട്ടാതി, രേവതി ഇതിൽ ഏതെങ്കിലും നക്ഷത്രത്തിൽ പെടുന്നവർ ആണെങ്കിൽ മലയാള മാസം ഒന്നാം തീയതി അല്ലെങ്കിൽ മലയാളം മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോവുക. ഭഗവാന് ഒരു തുളസി മാല സമർപ്പിക്കുക, സുദർശന പുഷ്പാഞ്ജലി നടത്തുക , ഒരു പാൽപ്പായസം കൂടി കഴിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.