നിങ്ങൾക്കും ഉണ്ടോ ഈ വേദനകൾ എന്നാൽ ചികിത്സിക്കേണ്ടത് ശരീരത്തെ അല്ല മനസ്സിനെയാണ്….

ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മാനസിക ആരോഗ്യം. എന്നാൽ മിക്ക ആളുകളും ഇതിനെ നിസ്സാരമായി കണക്കാക്കാറുണ്ട്. മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും ഒഴിവാക്കാനായി ഒന്നും തന്നെ ചെയ്യാറില്ല. ഇത് ശാരീരിക പ്രശ്നങ്ങൾക്ക് കൂടി വഴി തെളിയിക്കുന്നു. ഇതിൽ നിന്നും എങ്ങനെ പുറത്തു കടക്കണം എന്ന് അറിയാത്തവരാണ് പലരും.

ഉൽക്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം കാര്യങ്ങൾ തുറന്നുപറയുക എന്നത് തന്നെയാണ്. ശരീരത്തിൻറെ ആരോഗ്യം എന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മനസ്സിൻറെ ആരോഗ്യം. മാനസിക സമ്മർദ്ദവും പിരിമുറുക്കവും ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാക്കുന്നു. നമ്മുടെ മനസ്സിലുണ്ടാകുന്ന ഭയവും സമ്മർദ്ദവും നമ്മുടെ ശരീരത്തിലും പ്രതിഫലിക്കുന്നു.

പലതരത്തിലുള്ള വേദനകൾ ശരീരത്തിൽ അനുഭവപ്പെടുന്നു എന്ന് മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതുമൂലം സ്ഥിരമായി കൈ വേദന കാലുവേദന നടുവേദന എന്നിവ . ചികിത്സ തേടിയത് കൊണ്ടും ഒരുപാട് മരുന്നുകൾ കഴിക്കുന്നത് കൊണ്ടും യാതൊരു ഫലവും ഉണ്ടാവില്ല. ഈ സന്ദർഭത്തിൽ ചികിത്സിക്കേണ്ടത് ശരീരത്തെ അല്ല മനസ്സിനെയാണ്. ഇത് കണ്ടെത്താൻ പലർക്കും സാധിക്കാറില്ല. പലപല മരുന്നുകൾ കഴിക്കുകയും വേദന മാറുന്നില്ല എന്ന് വിഷമിക്കുകയും ചെയ്യുന്നവരാണ് പലരും.

മാനസികാരോഗ്യം നിലനിർത്താനായി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക, ആവശ്യത്തിന് ഉറങ്ങുക, യോഗ ധ്യാനം എന്നിവയ്ക്ക് സമയം കണ്ടെത്തുക. മനസ്സിലുണ്ടാകുന്ന വിഷമങ്ങൾ ആരോട്എങ്കിലും പങ്കുവെക്കുന്നതാണ് ഏറ്റവും ഉത്തമം. മാനസിക ആരോഗ്യം ഒരു നിസ്സാര കാര്യമല്ല അതിൽ താള പിഴവുകൾ വന്നാൽ ജീവിതം തന്നെ മാറിമറിയും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും ആയി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *