ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകുന്നവരാണോ..? എന്നാൽ ഇത് ഒരു രോഗമാണ്..

ഇന്നത്തെ കാലത്ത് പലരും പുറത്തു പോകാൻ പോലും മടിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഇറിറ്റബിൾ ഭവൽ സിൻഡ്രം. ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിൽ പോവാനുള്ള പ്രവണത, ഇടയ്ക്കിടയ്ക്ക് ഉള്ള വയറിളക്കം, മലബന്ധം, ഓക്കാനം, പുളിച്ചു തികട്ടൽ, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകാനുള്ള തോന്നൽ തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗാവസ്ഥ ഉള്ളവർക്ക് യാത്ര ചെയ്യുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ.

അനുഭവപ്പെടുന്നു. കുട്ടികൾക്കാണെങ്കിൽ പരീക്ഷാ സമയങ്ങളിൽ അല്ലെങ്കിൽ സ്കൂളിലേക്ക് പോവാൻ ഒരുങ്ങി നിൽക്കുന്ന സമയങ്ങളിൽ ടോയ്‌ലറ്റിൽ പോവാനുള്ള പ്രവണത ഉണ്ടാകുന്നു. നമ്മുടെ ആമാശയത്തിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ഇതിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടുകയും ചീത്ത ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയും ആണ് വേണ്ടത്.

ഇത് നമുക്ക് ഭക്ഷണത്തിലൂടെ സാധ്യമാവും. മധുരപലഹാരങ്ങളും, ധാരാളം അന്നജ മടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ ഒരുപാട് ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാകുന്നു. ഇത് ചീത്ത ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകും. ഇതുമൂലം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കില്ല. ഇറിട്ടബിൾ ഭവൽ സിൻഡ്രം എന്ന ഈ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

അനാവശ്യമായി നമ്മൾ എടുക്കുന്ന ആൻറിബയോട്ടിക്കുകൾ എല്ലാത്തരം ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു. കൂടാതെ, മാനസിക സമ്മർദ്ദവും ടെൻഷനും എല്ലാം ഇതിൻറെ കാരണങ്ങൾ തന്നെ. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക ഇത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്നതിന് സഹായകമാകും. പ്രോബയോട്ടിക് അടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കുന്നതും ഈ രോഗത്തിന് ഗുണം ചെയ്യും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *