സൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് ഇന്നത്തേത്. മുഖത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട് മുഖക്കുരു, കറുത്ത പാടുകൾ,കുത്തുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുണ്ടുകളുടെ ഇരുണ്ട നിറം എന്നിങ്ങനെ. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാനും സൗന്ദര്യം ലഭിക്കാനും ആയി പല കൃത്രിമ വഴികളും തേടുന്നവരാണ് പലരും എന്നാൽ ഇവയെല്ലാം താൽക്കാലിക ആശ്വാസം.
മാത്രമേ നൽകുന്നുള്ളൂ അതുകൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. മുഖത്തിന്റെ നിറത്തിനും തിളക്കത്തിനും ഏറ്റവും അനുയോജ്യമായത് പ്രകൃതിദത്ത വഴികളാണ്. യാതൊരു ദോഷവും ഇല്ലാതെ മുഖത്തിന് തിളക്കവും മൃദുത്വവും നേടിയെടുക്കാൻ സാധിക്കും. നമ്മുടെ വീടുകളിൽ സുലഭമായി ലഭ്യമാകുന്ന ഒന്നാണ് തൈര്. തൈരിന് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഉണ്ട്.
തൈരിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ വിറ്റാമിൻ സി ലാക്റ്റിക് ആസിഡ് എന്നിവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ചർമ്മത്തിലെ കരിവാളിപ്പ് മങ്ങൽ നിറവ്യത്യാസം തരുതരുപ്പ് എന്നിവയെല്ലാം അകറ്റുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന സിഗ്, കോശ വളർച്ചയ്ക്ക് ഏറെ സഹായകമാകും. മുഖക്കുരു പോലുള്ളവ നിയന്ത്രിക്കാനും വരണ്ട ചർമം അകറ്റാനും ഇത് സഹായിക്കും.
തൈരിൽ മുട്ടയുടെ വെള്ള ചേർത്ത് തേക്കുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റും. അല്പം തേനും തൈരും ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖത്തിന് നിറം നൽകാനും മിനുസമാവാനും സഹായിക്കുന്നതാണ്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ആയി തൈരിലേക്ക് അല്പം അരിപ്പൊടി കലർത്തി ഒരു പായ്ക്ക് ആയി മുഖത്ത് ഇടാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.