നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവം ആണ് വൃക്കാ അഥവാ കിഡ്നി. അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ഒരു അവയവം കൂടിയാണിത്. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60% ത്തോളം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. അതുകൊണ്ടുതന്നെയാണ് വൃക്ക രോഗങ്ങൾ സങ്കീർണമായി മാറുന്നത്. എന്നാൽ ചില വൃക്കരോഗങ്ങൾ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കാണിച്ചു തരുന്നു.
ഇപ്പോൾ കണ്ടുവരുന്നത് വൃക്ക രോഗത്തിൻറെ 40% ത്തോളം പാരമ്പര്യവും ജനതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖം ഉണ്ടെങ്കിൽ അത് കുട്ടികൾക്ക് ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറ് നേരിടുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. മൂത്രം ഒഴിക്കുമ്പോൾ സാധാരണമല്ലാത്ത വിധം പതയൽ.
മൂത്രത്തിന്റെ അളവിൽ കാണുന്ന കൂടുതലും കുറവും ഇവയും വൃക്ക രോഗത്തിൻറെ ലക്ഷണമാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രമൊഴിക്കാതെ ഇരുന്നാൽ ശരീരത്തിൻറെ പിൻവശത്തും ഇടുപ്പിലും ഇരുവശത്തുമായി ഉണ്ടാകുന്ന വേദന, മൂത്രം ഒഴിച്ച ശേഷം ഉടൻതന്നെ വീണ്ടും മൂത്രമൊഴിക്കാൻ തോന്നുക ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ്.
പ്രായമായവരിൽ വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുന്നു ഇത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്ര തടസ്സം, മൂത്രാശയ സംബന്ധമായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്ക് പോകാതിരിക്കുക നീ സൂചനകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.