ഇന്നത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാലനര. പണ്ടൊക്കെ പ്രായമായവരിൽ മാത്രമായിരുന്നു നരച്ചു മുടി കണ്ടിരുന്നത് എന്നാൽ 30 വയസ്സിന് മുകളിലുള്ള യുവതി യുവാക്കളിൽ ഈ പ്രശ്നം കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്നിട്ടുള്ള തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ചിലരിൽ പാരമ്പര്യമായും ഇത് കണ്ടുവരുന്നു. അച്ഛൻ അമ്മമാർക്ക് ഈ ലക്ഷണം ഉണ്ടായിരുന്നുവെങ്കിൽ.
അത് മക്കൾക്കും കൊച്ചുമക്കൾക്കും കിട്ടാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി കിട്ടുന്ന നരയെ മാറ്റാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും പോഷക ആഹാരക്കുറവ് മൂലവും ഉണ്ടാകുന്ന നരയെ ഒരു പരിധി വരെ തടുക്കാൻ സാധിക്കും. അയണിന്റെ കുറവ് മൂലം മുടി നരക്കാനുള്ള സാധ്യത കൂടുതലാണ്.
മുരിങ്ങയില നെല്ലിക്ക ഈന്തപ്പഴം ചീര എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും കൂടാതെ യുവത്വം നിലനിർത്താനും. ബദാം പോലുള്ള നട്ട്സ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുടിയെ വേണ്ട വിധത്തിൽ പരിപാലിക്കേണ്ടതും വളരെ അത്യാവിശ്യം തന്നെ മുടിയിൽ ഉപയോഗിക്കുന്ന പലതരം കെമിക്കൽ അടങ്ങിയ ഷാമ്പുകൾ പാരമ്പര്യമായി നര ഇല്ലാത്തവർക്ക് പോലും അകാലനര ഉണ്ടാവാൻ കാരണമാകുന്നു.
ഇതുപോലുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് സമ്മർദ്ദം. മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെ. എന്നാൽ പലരും ഇത് കാര്യമാക്കാറില്ല. ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും സമ്മർദ്ദത്തിലൂടെയാണ് എന്ന വാസ്തവം മനസ്സിലാക്കേണ്ടതാണ്. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക. ആരോഗ്യമുള്ള മനസ്സാണ് ഏറ്റവും വലിയ മുതൽക്കൂട്ട്.