ശാരീരികമായ മാറ്റങ്ങൾ ചിലപ്പോൾ പല രോഗങ്ങളുടെ ലക്ഷണങ്ങളും ആവാം. പൊതുവേ കൈകളിലെ വേദന കാലിലെ വേദന നടുവേദന എന്നിവയൊന്നും നമ്മൾ കാര്യമാക്കാറില്ല പക്ഷേ ഇവയെല്ലാം മറ്റു വലിയ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഓരോ പ്രായത്തിനും ആവശ്യമായ പോഷകങ്ങൾ ശരീരത്തിൽ ഇല്ലാതിരുന്നാൽ ഇവ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കാൽസ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇവയ്ക്ക് മാത്രമല്ല നല്ല ആരോഗ്യമുള്ള മസിലുകൾക്കും കാൽസ്യം വളരെ അത്യാവശ്യമാണ്. പേശികളിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന കാൽസ്യത്തിന്റെ അഭാവം മൂലം ആവാം. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാം.
നഖങ്ങൾ പൊട്ടുന്നത്, നിരന്തരമായ ക്ഷീണം, സ്ത്രീകളിൽ ആർത്തവ സമയത്ത് വേദന, അസ്ഥിസാന്ദ്ര കുറയുക ഇവയെല്ലാം കാൽസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളാണ്. കാൽസ്യം അടങ്ങിയ ഗുളികകൾ കഴിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല ഇതിൻറെ കൂടെ വൈറ്റമിൻ ഡി, മഗ്നീഷ്യം എന്നിവയുടെ അളവു കൂടി കൂടേണ്ടതുണ്ട്. വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആകിരണം ചെയ്യാൻ അനുവദിക്കുന്നു. വിറ്റമിൻ ഡി ലഭിക്കാൻ ഒരാൾക്ക് കുറഞ്ഞത് 20 മിനിറ്റ് എങ്കിലും സൂര്യപ്രകാശം ലഭിക്കണം.
Calciumകാൽസ്യം സമ്പുഷ്ടമായ ഒട്ടനവധി പദാർത്ഥങ്ങൾ ഉണ്ട്. മുരിങ്ങയില ,സോയാബീൻ, എള്ള്, പാല് ,നെല്ലിക്ക, ഇവയെല്ലാം കാൽസ്യം കൂടുതലായി അടങ്ങിയിട്ടുള്ള വയാണ്. ദൈനംദിന ജീവിതത്തിൽ ഇതുപോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കാൽസ്യത്തിന്റെ അഭാവം ഇല്ലാതാക്കും. സാധാരണയായി മുടികൊഴിച്ചിൽ, ഹോർമോൺ പ്രശ്നങ്ങൾ,തൈറോയ്ഡ്, എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും കാൽസ്യം കുറവ് കണ്ടുവരുന്നുണ്ട്.. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക….