ഈ പ്രശ്നങ്ങൾ നിങ്ങൾക്കും ഉണ്ടോ? പറയാൻ മടിക്കേണ്ട പ്രതിവിധി എളുപ്പമാണ്..

പലരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്നത്. എവിടെയെങ്കിലും പോകാൻ ഒരുങ്ങുമ്പോൾ ടോയ്‌ലറ്റിൽ പോവാനുള്ള തോന്നൽ, ഭക്ഷണം കഴിച്ചാൽ ഉടൻ ടോയ്‌ലറ്റിൽ പോകുന്നവർ, ചിലർ ഇതിന് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ ഇത് യാഥാർത്ഥത്തിൽ ഒരു ശീലം അല്ല മെഡിക്കൽ രംഗം ഈ അവസ്ഥയെ ഇറിട്ടബിൾ ബോവൽ സിൻഡ്രം എന്നാണ് വിളിക്കുന്നത്.

ചിലർക്ക് ഇതിനോടൊപ്പം ഡിപ്രഷൻ പോലുള്ള തോന്നലുകളും ഉണ്ടാവാറുണ്ട്. ദഹനപ്രശ്നം മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. നമ്മുടെ ശരീരത്തിലെ കുടലിൽ നടക്കുന്ന ചലനത്തിലൂടെയാണ് നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ ശരീരം വലിച്ചെടുക്കുകയും ബാക്കിയുള്ള അവശിഷ്ടങ്ങൾ മലമായി പുറന്തള്ളുകയും ചെയ്യുന്നത്. ഈ അവസ്ഥ ഉള്ളവരിൽ ഈ ചലനം ശരിയായ രീതിയിൽ നടക്കുന്നില്ല.

ചിലരിൽ അത് പതുക്കെയാവും ചിലരിൽ അത് വേഗത്തിലും. ഇതുരണ്ടും ആരോഗ്യത്തിന് നല്ലതല്ല. ഇത്തരകാർക്ക് ഉത്ക്കണ്ട, ഡിപ്രഷൻ പോലുള്ള അവസ്ഥകൾ ഉണ്ടാവാറുണ്ട്. നമ്മുടെ ബ്രെയിനും കുടലും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. ജങ്ക് ഫുഡ്, പഞ്ചസാര, അമിതമായ ഇറച്ചി എന്നിവ ഈ അസുഖം ഉള്ളവർ ഒഴിവാക്കേണ്ടതുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ധാരാളമായി.

കഴിക്കാം. എരിവ് പുളി മധുരം എണ്ണ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . ധാരാളം വെള്ളം കുടിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചിട്ടും ഈ പ്രശ്നം തുടരുകയാണെങ്കിൽ ചികിത്സ തേടേണ്ടതുണ്ട്. സാധാരണയായി ഇറിട്ടബിൾ ബോവൽ സിൻഡ്രം ഉള്ള ആളുകൾ ഇതൊരു ശീല കേടായി കണക്കാക്കി ശ്രദ്ധിക്കാറില്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *