ഇന്ന് ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം. വായനാറ്റം ഉണ്ടോ എന്ന് സംശയം മൂലം പലരും അസ്വസ്ഥരാവാറുണ്ട്. വായനാറ്റത്തെ കുറിച്ച് സ്വയം വിലയിരുത്തുക ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെ മറ്റുള്ളവരോട് ചോദിച്ച് അത് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങളുമുണ്ട് ദന്ത ശുചിത്വം പാലിക്കാതിരിക്കാൻ.
ഭക്ഷണം പല്ലിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം, കേടുവന്ന പല്ലുകൾ മോണ രോഗം എന്നിവയുമായി ബന്ധപ്പെട്ട വായിലെ അണുബാധ, ദഹന കുറവ് എന്നിങ്ങനെ പലതും ആവാം. വായ്നാറ്റം ഉണ്ടെന്ന് സംശയം തോന്നുമ്പോൾ ചിലർ ഡെന്റിസ്റ്റിനെ സമീപിക്കുകയും പരിഹാരം നേടുകയും ചെയ്യുന്നു. എന്നാൽ ചിലർക്ക് ഡെന്റിസ്റ്റിനെ കണ്ടതുകൊണ്ട് മാറണം എന്നില്ല അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചികിത്സിക്കേണ്ടത് പല്ലുകൾ ആവില്ല അവരുടെ വയറിലാവും പ്രശ്നം.
മെറ്റാബോളിസത്തിലെ ക്രമക്കേടുകൾ മൂലം ചില രാസ വസ്തുക്കൾ രൂപപ്പെടുകയും ഇവ ആഹാരവുമായി പ്രവർത്തിച്ച് ദുർഗന്ധം ഉണ്ടാക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ അഭാവം മൂലം ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതിരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുന്നത്. ഇതുമൂലം മലബന്ധം നെഞ്ചിരിച്ചൽ അസിഡിറ്റി പുളിച്ചുതികട്ടൽ എന്നിവ ഉണ്ടാകുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചികിൽസിക്കേണ്ടത് വയറിനെയാണ്. നല്ല ബാക്ടീരിയകൾ വളർത്തിയെടുക്കുന്നതിനുള്ള ചികിത്സകൾ തേടുക അതുവഴി വായനാറ്റം ഇല്ലാതാകും.
കരൾ രോഗങ്ങൾ കിഡ്നി സംബന്ധമായ അസുഖങ്ങൾ പ്രമേഹം എന്നിവ ഉള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്. വായിൽ ഉണ്ടാവുന്ന പ്രശ്നമാണ് വായ്നാറ്റത്തിന് കാരണമെങ്കിൽ പല്ലുകൾ ദിവസവും രണ്ട് തവണ തേക്കുക,മൗത്ത് വാഷ് ഉപയോഗിക്കുക, കറുകപ്പട്ട ഗ്രാമ്പൂ ജീരകം മല്ലിയില എന്നിവ ചവയ്ക്കുക. എന്നാൽ ഉദരസംബന്ധമായ പ്രശ്നമാണെങ്കിൽ അതിന് പരിഹാരം ലഭിച്ച എങ്കിൽ മാത്രമേ വായനാറ്റം മാറുകയുള്ളൂ. കൂടുതൽ അറിയാനായി വീഡിയോ കാണൂ…