ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? ഇതൊരു ശീലമല്ല രോഗമാണ്..

മനുഷ്യ ശരീരത്തിൽ വയറിനു താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവയാണ് ദഹന സംവിധാനത്തിലെ പ്രധാന അവയവങ്ങൾ. ദഹന പ്രശ്നങ്ങൾ വളരെയധികം കൂടുന്ന ഈ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഇറിറ്റബിൾ ഭവല്‍ സിൻഡ്രം. വയറുവേദന, അസിഡിറ്റി, വയറിന് അസ്വസ്ത, മലബന്ധം, വയറിളക്കം, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം.

എന്ന തോന്നൽ, വിശപ്പില്ലായ്മ, നെഞ്ചിരിച്ചിൽ, ദഹനക്കേട് ഇവയെല്ലാം ആണ് പ്രധാന ലക്ഷണങ്ങൾ. പലരും നിസ്സാരമായി കണക്കാക്കുന്ന ഈ അവസ്ഥ നിത്യ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഈ അവസ്ഥയ്ക്ക് കാരണങ്ങൾ പലതാണ്. മാനസിക സമ്മർദ്ദം ഉള്ളവരിൽ ഇത് കൂടുതലായും കണ്ടുവരുന്നുണ്ട്. ആമാശയത്തിൽ ഗുണകരമായ ഒട്ടനവധി ബാക്ടീരിയൽ ഉണ്ട് ഇവയിൽ ഉണ്ടാകുന്ന മാറ്റവും .

ഈ രോഗത്തിന് കാരണമാണ്. ചില ഭക്ഷണ പദാർത്ഥങ്ങളും ഈ രോഗത്തിന് കാരണമാവാറുണ്ട്. ഭക്ഷണരീതിയിലെ ചെറിയ മാറ്റങ്ങളിലൂടെ ഒരു പരിധിവരെ ഈ അവസ്ഥ പരിഹരിക്കാവുന്നതാണ്. പഴവർഗ്ഗങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ നട്സ് എന്നിവ അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിലെ ഫൈബറിന്റെ അളവ് വർദ്ധിപ്പിക്കും ഇതുമൂലം ദഹനം വളരെ എളുപ്പത്തിൽ ആക്കാൻ സാധിക്കും. ദിവസേന 8 ക്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശരീരത്തിൻറെ ജലാംശം നിലനിർത്താൻ സഹായിക്കും.

ചായ കാപ്പി തുടങ്ങിയ മധുര പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രോബയോട്ടിക്കുകൾ ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കും. അലസമായ ഭക്ഷണരീതി ഒഴിവാക്കി ആരോഗ്യമുള്ള ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക. ദിവസേനയുള്ള വ്യായാമം, യോഗം, പ്രാണയാമം തുടങ്ങിയവയിലൂടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സാധിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *