ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണം ഇതാണ്. സാധാരണയായി പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
ഹൃദയത്തിൽ നിന്നും ധമനികൾ വഴിയാണ് രക്തം ശരീരത്തിൽ മുഴുവനും എത്തുന്നത്. എന്നാൽ രക്തസമ്മർദ്ദം ഉയർന്നതാണെങ്കിൽ ഹൃദയധമനികളിലൂടെ രക്തം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം കൂടുന്നു. ഇതുമൂലം കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. സാധാരണ ബി പി 120/80 ആണ്. ഇതിലും കൂടുതലാണെങ്കിൽ ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം എന്ന് പറയുന്നു.
അമിതഭാരം, വ്യായാമ കുറവ്, അലി മദ്യപാനം എന്നീ ദുശീലങ്ങൾ ഇവയെല്ലാമാണ് രക്തസമ്മർദ്ദം ഉയരാനുള്ള പ്രധാന കാരണങ്ങൾ. ശരീരഭാരം കൂടിയാൽ ഒട്ടനവധി രോഗങ്ങൾ അതിനു പിന്നാലെ എത്തും. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും വണ്ണം കുറയ്ക്കാൻ സാധിക്കും. ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകൾ, ചുവന്ന ഇറച്ചി, ബേക്കറി പദാർത്ഥങ്ങൾ, എണ്ണ പലഹാരങ്ങൾ, കൊഴുപ്പ് അടങ്ങിയ ആഹാരസാധനങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
പോഷകങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനോടൊപ്പം ചിട്ടയായ വ്യായാമവും ആവശ്യമാണ്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കളികളിലോ ധ്യാനങ്ങളിലോ ഏർപ്പെടുക. തുടക്കത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിയുകയാണെങ്കിൽ ചില മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. കൂടുതൽ അറിവിനായി വീഡിയോ കാണുക.