കാലിലെ വെയിനുകൾ വീർത്ത് തടിച്ച പിണഞ്ഞ പാമ്പുകളെ പോലെ കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇന്ന് വളരെയധികം ആളുകളിൽ ഈ അവസ്ഥ കണ്ടുവരുന്നു. ഇതൊരു ജീവിതശൈലി രോഗമല്ല ആഹാര പ്രശ്നം കൊണ്ട് മാത്രമല്ല ഇതുണ്ടാവുന്നത് സ്ഥിരമായി നിൽക്കുന്ന ജോലികൾ അമിതവണ്ണം ഇതൊക്കെ കാരണമാകാം.
രോഗം ചികിത്സിക്കുന്നതിനു മുൻപേ അത് എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന് കണ്ടുപിടിക്കണം അതിനനുസരിച്ച് വേണം ചികിത്സ ചെയ്യാൻ. എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ ചെയ്യേണ്ട ആവശ്യമില്ല ഇടയ്ക്കിടെ വെയിലുകൾ പൊട്ടി ധാരാളം രക്തം നഷ്ടം ഉണ്ടാവുക കാലിൽ നീരും വേദനയും ഉണ്ടാവുക കാലിൻറെ വണ്ണയിൽ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടാവുക ഇങ്ങനെയുള്ള അവസ്ഥയിലാണ്.
ചികിത്സ തേടേണ്ടത്. ഈ രോഗാവസ്ഥ നിയന്ത്രിക്കാൻ മുഴുവനായും മരുന്നുകളെ ആശ്രയിക്കേണമെന്നില്ല ചില ഒറ്റമൂലികകളും ആയുർവേദ പ്രതിവിധികളും ഇതിൻറെ തോത് കുറയ്ക്കാൻ സഹായിക്കും. ഈ രോഗം വരാതിരിക്കാനായി അധികനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത് ഇരിക്കുമ്പോൾ കാലുകൾ ഉയർത്തി വയ്ക്കാൻ ശ്രമിക്കുക. ആൻറി ഇൻഫ്ളമേറ്ററി ഓയിലുകൾ ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യുന്നത് നല്ലതാണ്. കൃത്യമായ വ്യായാമങ്ങളും യോഗസനവും ചെയ്യുന്നത് വെരിക്കോസ് വെയിൻ വരാതിരിക്കാൻ സഹായിക്കുന്നു.
ശരീര ആരും കൂടുന്നതും വെരിക്കോസ് വെയിനിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമങ്ങളും ഉണ്ടെങ്കിൽ അമിതഭാരം വരാതെ തടയാം. നിങ്ങളുടെ കുടുംബ അംഗങ്ങളിൽ ആർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്കും ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാധിക്കപ്പെട്ട സിരകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ ചർമ്മത്തിന്റെ നിറം മാറുന്നത് ചർമ്മത്തിന്റെ കട്ടി കുറയുന്നത് ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ.. രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയാനും ലക്ഷണങ്ങളും ചികിത്സാരീതിയും മനസ്സിലാക്കാനും ആയി വീഡിയോ കാണുക.