ശരീരത്തിലെ ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്, വൃക്ക തകരാറിലാകുന്നതിന്റെ സൂചനകളാണ്…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിൻറെ അരിപ്പ എന്ന് ഇതിനെ അറിയപ്പെടുന്നു. ശരീരത്തിലെ മാലിന്യങ്ങളിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറ് ഉണ്ടായാൽ അത് ശരീരത്തിൻറെ മൊത്തം പ്രവർത്തനങ്ങളെയും തകരാറിലാക്കും. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ക്രിയാറ്റിന്റെ അളവ് വർദ്ധിക്കുന്നത്.

6 മുതൽ 1.1 വരെയാണ് ഇതിൻറെ നോർമൽ അളവ് എന്നാൽ ഇതിനേക്കാൾ കൂടുതൽ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ മസിലുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിന് നിന്നാണ്. ആവശ്യമുള്ള ക്രിയാറ്റിൻ എടുത്തതിനു ശേഷം ബാക്കിയുള്ളവ ശരീരം പുറന്തള്ളുകയാണ് സാധാരണയായി നടക്കുന്നത്. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൃത്യമാണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്നതാണ് അർത്ഥം.

ഇതിൻറെ അളവ് വർദ്ധിച്ചാൽ വൃക്ക ശരിയായി പുറന്തള്ളുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കകളുടെ പ്രശ്നം കാരണം അല്ലാതെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചേക്കാം. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, നിർജലീകരണം, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പുകടിയേറ്റാൽ, ചില പ്രത്യേക മരുന്നുകൾ എന്നീ സാഹചര്യങ്ങളിലും റിയാക്ഷൻ കൂടുന്നു.

പ്രമേഹ രോഗികളിലും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും വൃക്ക തകരാറു ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. വൃക്ക രോഗമുണ്ടെങ്കിൽ സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് എന്നിവ കൂടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾ വേവിച്ച് വെള്ളം ഊറ്റി കളഞ്ഞു വേണം കഴിക്കുവാൻ. കെമിക്കൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.