കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിര ശല്യം. എന്നാൽ ഇത് പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണ്. കുഞ്ഞു കുഞ്ഞു കൃമികൾ വൻകുടലിൽ നിന്ന് സഞ്ചാരം നടത്തി മലദ്വാരത്തിനു ചുറ്റും മുട്ടകൾ ഇട്ട് നിറയ്ക്കുന്നു. വലിയ അസ്വസ്ഥതകൾ ആണ് ഇത് ഉണ്ടാക്കുന്നത്. ഇതിനെ കൃമികടി വിര കടി എന്നൊക്കെ വിളിക്കാവുന്നതാണ്. വിരയുടെ അളവ് കൂടുമ്പോൾ അത് ചർദ്ദി, വയറു സ്തംഭനം .
കുടലിലും പിത്തനാളികളിലും തടസ്സം എന്നിങ്ങനെ പല ലക്ഷണങ്ങളും കാണിക്കുന്നു. ഏതു പ്രായത്തിനും കഴിക്കാവുന്ന വിവിധതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ മരുന്നുകൾക്ക് പകരം വീട്ടിൽ തന്നെ ചില പൊടിക്കൈകൾ നമുക്ക് ചെയ്യാവുന്നതാണ്. അതിൽ ആദ്യത്തേത്, രണ്ട് ഗ്ലാസ് വെള്ളം എടുത്തു നന്നായി തിളപ്പിക്കുക അതിലേക്ക് വെറ്റില ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇടുക,.
അതിലേക്ക് കുറച്ച് ഏലക്കയും ചേർത്തു കൊടുക്കുക. ഇത് അരിച്ചെടുത്ത് ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ കുടിക്കുന്നത് ഗുണം ചെയ്യും. പൂർണ്ണമായും വിരശല്യം മാറ്റുന്നതിനായി പച്ച പപ്പായ കഴിച്ചാൽ മതി. അതുപോലെ, രാത്രി കിടക്കുന്നതിന് കുറച്ച് മുൻപ് രണ്ടോ മൂന്നോ സ്പൂൺ കടുകെണ്ണ കുടിക്കുക. ഒരാഴ്ച ഇതുപോലെ ചെയ്യുകയാണെങ്കിൽ വിരശല്യം പൂർണമായും ഒഴിവാക്കും.
ആര്യവേപ്പിന്റെ ഇല നന്നായി കഴുകി അരച്ച് ഉരുളകളാക്കി കഴിക്കാവുന്നതാണ്. ഇത് വിരശല്യം പൂർണമായും മാറുന്നത് സഹായിക്കും. തേങ്ങാപ്പാലിലേക്ക് രണ്ടുമൂന്നു അല്ലി വെളുത്തുള്ളി ചതച്ചിട്ട് കുടിക്കുന്നതും ഇതിന് പരിഹാരം ആകും. തുടർന്ന് അറിയുന്നത് ഈ വീഡിയോ കാണൂ.