ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.. ഇത് മരണത്തിന് കാരണമാകാം

പലരും ഭീതിയോടുകൂടി മാത്രം കാണുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. പ്രായം കൂടുംതോറും ഈ രോഗം വരാനുള്ള സാധ്യതയും കൂടുന്നു. ക്യാൻസറിന്റെ തുടക്ക സമയത്ത് തന്നെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ക്യാൻസറിന്റെ സാധാരണയായ ഒരു ലക്ഷണമാണ് വീക്കം അല്ലെങ്കിൽ മുഴ. ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന് യാതൊരു കുറവും ഇല്ലെങ്കിൽ ക്യാൻസർ.

രോഗനിർണയം നടത്തേണ്ടതുണ്ട്. ശരീരത്തിൽ നിന്നും ഉണ്ടാകുന്ന ശ്രവങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണമല്ലാത്ത കഫം, മൂത്രത്തിൽ രക്തം ഇവയെല്ലാം ശ്രദ്ധിക്കുക. ശരീരത്തിൽ ഉണ്ടാകുന്ന രക്തസ്രാവം ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. മൂത്രത്തിലോ മലത്തിലോ ചുമയിലോ രക്തത്തിൻറെ അംശം കണ്ടാൽ വിദഗ്ധ പരിശോധന നേടുക. അന്നനാളത്തിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ്.

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്. ആഴ്ചകളോളം വിട്ടു മാറാത്ത മലബന്ധമോ വയറിളക്കമോ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക. മൂന്നാഴ്ചയോ അതിലധികമോ നീണ്ടുനിൽക്കുന്ന ചുമ ക്യാൻസറിന്റെ ലക്ഷണം ആകാം. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നെ കഫമായി ഏതാനും മാസം കഴിഞ്ഞാൽ കഫത്തിൽ രക്തത്തിൻറെ അംശം കാണുന്നത് ശ്വാസകോശ കാൻസറിന്റെ ലക്ഷണമാവാം.

നീണ്ടു നിൽക്കുന്ന നെഞ്ചിലെ അണുബാധയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പുകവലിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. ഈ ലക്ഷണങ്ങളെ ശ്രദ്ധിച്ച് തുടക്കത്തിൽ തന്നെ രോഗനിർണയം ചെയ്യാൻ കഴിഞ്ഞാൽ ഇത് സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും. ഒരിക്കലും നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല അർബുദം എന്ന രോഗം.കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *