രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. എല്ലാ വിഭാഗം ആളുകളിലും ഈ രോഗം കണ്ടുവരുന്നുണ്ട് പ്രധാനമായും ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ കുട്ടികൾ കൗമാരക്കാർ അവരിലാണ് കൂടുതലായും കാണപ്പെടുന്നത്. ക്ഷീണം, തലവേദന,തലകറക്കം, വിശപ്പില്ലായ്മ,മുടികൊഴിച്ചിൽ, കിതപ്പ് കാൽപാദങ്ങൾ നീര് വയ്ക്കുക, ത്വക്ക് നാവ് എന്നിവ വിളറി കാണുക.
എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. രോഗം നിസ്സാരമെങ്കിലും അപകടം സാധ്യത വലുതാണ്. കുട്ടികളിൽ ശരീരഭാരം കുറയുക പ്രതിരോധശേഷി കുറയുക ഓർമ്മശക്തി കുറയുക എന്നിവയെല്ലാം ഉണ്ടാകുന്നു. കൗമാരപ്രായക്കാരിൽ തളർച്ച ശ്രദ്ധക്കുറവ് പ്രത്യുൽപാദനശേഷിയെ ബാധിക്കുക എന്നിവയെല്ലാം ഉണ്ടാവാം. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും .
കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിച്ചേക്കും. വിളർച്ചയെ തടയുന്നത്തിനു കൂടുതൽ ഇരുമ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കേണ്ടതാണ്. ധാന്യങ്ങൾ, ഇലക്കറികൾ, ഇറച്ചി, മുട്ട, മത്സ്യം,പയർ വർഗ്ഗങ്ങൾ എന്നിവ ധാരാളമായി കഴിക്കേണ്ടതാണ്. അനീമിയ ഉണ്ടാവുന്നതിന് പല കാരണങ്ങളും ഉണ്ട്. ജനിതക രോഗങ്ങൾ, പോഷക കുറവ്, ഫോളിക് ആസിഡിന്റെ അഭാവം, വിരശല്യം, അണുബാധ, ഇരുമ്പിന്റെ കുറവ്.
ഇങ്ങനെയൊക്കെയാണ് പ്രധാന കാരണങ്ങൾ. ശരിയായ രക്ത പരിശോധനയിലൂടെ ഈ രോഗം കണ്ടെത്താൻ സാധിക്കും. സപ്ലിമെന്റുകൾ കഴിച്ച് ഹിമോഗ്ലോബിന്റെ അളവ് സാധാരണ നിലയിൽ എത്തിയ ശേഷം പോഷക ആഹാരങ്ങൾ കഴിക്കുക. ഈ രോഗത്തെ നിസ്സാരമായി കാണരുത്. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. കൂടുതൽ അറിയാനും മനസ്സിലാക്കാനും ആയി വീഡിയോ കാണുക….