ഇനി മുട്ടത്തോട് വെറുതെ കളയേണ്ട, ഇതാ ചില ഉപയോഗങ്ങൾ…

മുട്ടയുടെ തോട് പലപ്പോഴും കളയാറാണ് പതിവ് എന്നാൽ അവയുടെ ചില ഉപയോഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നിരവധി ഉപയോഗങ്ങൾ ആണ് ഇതിന് ഉള്ളത്. മുട്ടയുടെ തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് അത് ചെടികൾക്ക് ഉപകാരപ്രദമാക്കി മാറ്റുന്നതിനായി മുട്ടയുടെ തോടും പഴത്തിന്റെ തൊലിയും അല്പം കഞ്ഞിവെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒരു ദിവസത്തിനു ശേഷം അത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.

നല്ല ആരോഗ്യത്തോടെ ചെടി വളരുന്നതിനും പൂക്കുന്നതിനും എല്ലാം വളമായി ഇത് പ്രവർത്തിക്കും. ചെടികൾക്ക് ആവശ്യമായുള്ള ധാതുക്കളെല്ലാം ഇവ രണ്ടിനും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മറ്റൊരു വളപ്രയോഗത്തിന്റെ ആവശ്യമുണ്ടാവില്ല. മുട്ടയുടെ തോടും പഴത്തിന്റെ തൊലിയും മിക്സിയിൽ അടിച്ചു അത് വെള്ളത്തിൽ കലർത്തി ഒഴിച്ചുകൊടുത്താൽ ഫലം ഇരട്ടിയാണ്.

മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച ആക്കി എടുക്കുന്നതിനായി മുട്ടയുടെ തോട് ഉപയോഗിക്കാവുന്നതാണ്. വെള്ളം ചേർക്കാതെ തോട് അരച്ചെടുക്കുക ബ്ലേഡ് നല്ല മൂർച്ച ആവാനും ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പോവാനും വളരെ ഗുണപ്രദമാണ്. കുപ്പികളിൽ കാണപ്പെടുന്ന സ്റ്റിക്കറുകൾ കളയുന്നതിനായി മുട്ടയുടെ തോട് മിക്സിയിൽ അടിച്ചു പൊടിച്ചെടുക്കുക അത് ഉപയോഗിച്ച് സ്റ്റിക്കറുകൾ കളയാവുന്നതാണ്.

കുറച്ചു വെള്ളം ഒഴിച്ച് പൊടിച്ചതോടും കൂടി ചേർത്താൽ വളരെ എളുപ്പത്തിൽ സ്റ്റിക്കറുകൾ നീക്കം ചെയ്യാവുന്നതാണ്. പച്ചക്കായ, കൂർക്ക എന്നിവ നന്നാക്കി കഴിയുമ്പോൾ കൈകളിൽ കറപിടിക്കാറുണ്ട്. കറകൾ കളയുന്നതിനും ഇത് ഉപകാരപ്രദമാണ്. മുട്ടയുടെ തോട് പൊടിച്ചെടുത്ത് ആ പൊടി ഉപയോഗിച്ച് നഖത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും കൈകളിലെ കറയും നീക്കം ചെയ്യാവുന്നതാണ്. ഇനി സോപ്പ് ഉപയോഗിച്ച് കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.