നമ്മുടെ ശരീരത്തിൽ 60% വും വെള്ളമാണ്. നന്നായി വെള്ളം കുടിച്ചാൽ മാത്രമാണ് ശരീരത്തിൻറെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുകയുള്ളൂ. കൃത്യമായ രീതിയിൽ വെള്ളം കുടിക്കുന്നതിലൂടെ നിരവധി അസുഖങ്ങൾ വരാതെ രക്ഷനേടാം. ശരീരത്തിലെ വിഷാംശമെല്ലാം പുറംതള്ളുന്നതിന് വെള്ളം സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒഴിച്ചുകൂടാൻ.
ആവാത്ത ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കും തോറും ചർമ്മത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കൂടുകയും തിളക്കം വർദ്ധിക്കുകയും ചെയ്യുന്നു. മുഖക്കുരു കറുത്ത പാടുകൾ എന്നിവ വേഗത്തിൽ കുറയ്ക്കുവാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ നീക്കി ദൃഢമാക്കി നിലനിർത്തുവാനും സഹായിക്കുന്നു. ആമയത്തിന്റെ ആരോഗ്യത്തിനും അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ.
ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ വിദഗ്ധർ പറയുന്നത് വെള്ളം കുടിക്കുന്നതിന് ശരിയായ രീതി ഉണ്ടെന്നാണ്. ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ശരീര ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ ഭംഗി നിലനിർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം ഒഴുകുന്നതിന്റെ വേഗത കൂടുമ്പോൾ അത് ശ്വാസകോശത്തിന് ദോഷം ചെയ്യുന്നു. നിവർന്നിരുന്നു കൊണ്ട് വെള്ളം കുടിക്കുകയാണെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
അതുപോലെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് വലിയ തോതിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമാണ്. രാവിലെ എണീറ്റാൽ ഉടൻ വെള്ളം കുടിക്കുന്നത് കൊണ്ട് ദഹനപ്രക്രിയ എളുപ്പമാക്കുകയും മെറ്റാ ബോളിസം മെച്ചപ്പെടുത്തുകയും , ചർമ്മത്തിന്റെ സൗന്ദര്യത്തിനും മുടി വളരുന്നതിനും സഹായിക്കുന്നു. വേണ്ടത്ര വെള്ളം ശരീരത്തിൽ കിട്ടാത്ത പക്ഷം നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക..