ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ തന്നെ ഡൈ നിർമിക്കാം.. ഈ മൂന്ന് ചേരുവകൾ മതി..

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടിയിലെ നര. പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നരയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും നര കണ്ടുവരുന്നു ഇതിൻറെ പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങളാണ്. പോഷകക്കുറവ്, സമ്മർദ്ദം, ഉറക്കമില്ലായ്മ, ചില മരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ, പാരമ്പര്യം, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം നര ഉണ്ടാവുന്നതിന് കാരണമാകുന്നു.

എന്നാൽ ഈ നര അകറ്റുന്നതിന് പലവിധത്തിലുള്ള ഡൈകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ ചിലപ്പോൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ പലരും ഡൈകൾ ഉപയോഗിക്കുവാൻ മടി കാണിക്കുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഡൈ നമുക്ക് പരിചയപ്പെടാം.

ഇത് തുടർച്ചയായി ഉപയോഗിച്ചു കഴിയുമ്പോൾ മുടിയിലെ നര പൂർണ്ണമായും മാറിക്കിട്ടും. ഇത് ഉണ്ടാക്കുന്നതിനായി വീട്ടിൽ സുലഭമായി ലഭിക്കുന്ന മൂന്ന് ചേരുവകൾ മതി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറ്റാർവാഴ, നിരവധി ആരോഗ്യഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമാണ് അലോവേര. അടുത്ത പ്രധാന ഘടകം കാപ്പിപ്പൊടിയാണ് ഏതുതരം കാപ്പിപ്പൊടിയും ഇതിനായി ഉപയോഗിക്കാം.

കാപ്പിപ്പൊടിയും കറ്റാർവാഴയുടെ ജെല്ലും നന്നായി യോജിപ്പിക്കുക അതിലേക്ക് അല്പം നാരങ്ങാനീര് ചേർത്തു കൊടുക്കണം ഈ മൂന്ന് ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിഴകളിൽ തേച്ചുപിടിപ്പിക്കുക. കുളിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപെങ്കിലും ഇത് ചെയ്യേണ്ടതുണ്ട്. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഇത് ഉപയോഗിക്കാം. മുടി എന്നും കട്ട കറുപ്പായി നിലനിൽക്കുന്നതിന് ഇത് സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.