ദിവസവും ചപ്പാത്തി കഴിക്കുന്ന ആളുകൾ നമ്മുടെ കൂടെയുണ്ടാകും എന്നും ഒരേ ചപ്പാത്തി തന്നെ കഴിക്കുമ്പോൾ നമുക്ക് വളരെ മടുപ്പ് തോന്നാറില്ല. അതുപോലെ ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ളവരാണെങ്കിലോ അവർക്ക് വളരെ സോഫ്റ്റ് ആയി ചപ്പാത്തി കഴിക്കാനായിരിക്കും കൂടുതൽ ഇഷ്ടം. എന്നാൽ ചില സമയങ്ങളിൽ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ചുട്ടു വരുമ്പോൾ വളരെ കട്ടിയായി വരും അതുപോലെ നല്ലതുപോലെ വീർത്ത് വരുകയുമില്ല.
എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആവാൻ മാവ് തയ്യാറാക്കുന്ന സമയത്ത് ഇതുപോലെ ചെയ്താൽ മാത്രം മതി. എങ്ങനെയാണ് ചപ്പാത്തിയുടെ സോഫ്റ്റ് മാവ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചപ്പാത്തിക്ക് ആവശ്യമായ ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.
ചപ്പാത്തിയുടെ മാവ് കുഴച്ചെടുത്തതിനു ശേഷം ചപ്പാത്തി കോല് ഉപയോഗിച്ചുകൊണ്ട് ചപ്പാത്തിയുടെ മാവ് നല്ലതുപോലെ ഉടച്ചെടുക്കുക തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ തന്നെ അമർത്തി കൊടുക്കുക ഒരു 10 മിനിറ്റ് എങ്കിലും ഇതുപോലെ ചപ്പാത്തി കോല് ഉപയോഗിച്ച് കൊണ്ട് ചപ്പാത്തി മാവ് നന്നായി തന്നെ കുഴക്കേണ്ടതാണ്.
അങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി മാവ് വളരെ സോഫ്റ്റ് ആയി കിട്ടുന്നതായിരിക്കും അതിനുശേഷം മാവ് കുറച്ച് സമയം മാറ്റിവയ്ക്കുക ശേഷം ചെറിയ ഉരുളകളായി എടുത്തു ചപ്പാത്തിയുടെ ഷേപ്പ് തയ്യാറാക്കിയതിനുശേഷം ഓരോ ചപ്പാത്തിയായി ചുട്ടെടുക്കാവുന്നതാണ്. മീഡിയം തീയിൽ വെച്ച് വേണം ചുട്ടെടുക്കുവാൻ ഓരോ ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ നന്നായി പൊന്തി വരുന്നതുമായിരിക്കും. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Credit : grandmother tips