വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയത് പോലെ തിളങ്ങും…

നമ്മുടെ വീട്ടിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പലപ്പോഴും നമ്മൾ ക്ലീൻ ചെയ്യാറുണ്ടാവില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ടിവി ഫ്രിഡ്ജ് ലാപ്ടോപ്പ് വാഷിംഗ് മെഷീൻ എന്നിവ ക്ലീൻ ചെയ്ത് എടുക്കാനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇതിനായി പ്രത്യേകം ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കേണ്ടതുണ്ട്.

ഒരു പാത്രത്തിൽ ചെറിയ ചൂടുള്ള വെള്ളം എടുത്തു വെക്കുക അതിലേക്ക് കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് കൊടുക്കണം. നാരങ്ങയുടെ ഉപയോഗങ്ങളും ഗുണങ്ങളും ആരും പറയാതെ തന്നെ നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. ക്ലീനിങ്ങിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒന്നുകൂടിയാണ് നാരങ്ങ. ഇത് ഉപയോഗിച്ച് വീട്ടിലെ കണ്ണാടികളും ഷോക്കേസിന്റെ ഗ്ലാസുകളും ജനാലയുടെ ഗ്ലാസുകളും ക്ലീൻ ചെയ്യാവുന്നതാണ്.

നാരങ്ങ കൂടുതൽ എടുക്കണമെന്നില്ല അര മുറി പിഴിഞ്ഞ് ഒഴിച്ചു കൊടുത്താൽ മതി. നല്ല സോഫ്റ്റ് ആയ ടർക്കി പോലുള്ള തുണിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇതാണ് ആദ്യത്തെ സ്റ്റെപ്പ്, ഇങ്ങനെ ചെയ്യുന്നതിലൂടെ അവയുടെ പുറമേയുള്ള അഴുക്കുകൾ എല്ലാം ക്ലീൻ ആകും. പിന്നീട് അടുത്ത സ്റ്റെപ്പ് ചെയ്യുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വിനിഗർ എടുക്കുക.

എത്ര അളവിൽ ആണോ വിനാഗിരി എടുക്കുന്നത് അത്രയും അളവ് തന്നെ വെള്ളവും ചേർക്കേണ്ടതുണ്ട്. നമ്മൾ ആദ്യം തുടച്ചുവച്ച എല്ലാ ഭാഗവും ഡ്രൈ ആയതിനു ശേഷം പിന്നീട് ഈ സൊല്യൂഷൻ ഉപയോഗിച്ച് ഒന്ന് കൂടി തുടച്ചെടുക്കേണ്ടതാണ്. അതിലുള്ള ദുർഗന്ധം കളയുന്നതിനാണ് ഈ രീതിയിൽ തുടച്ചെടുക്കുന്നത്. കട്ടികൂടിയ ഉരമുള്ള തുണിയെടുക്കാൻ പാടുള്ളതല്ല അത് സാധനങ്ങളിൽ കോറൽ വീഴുന്നതിന് കാരണമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.