മൺചട്ടിയിൽ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് കൂടുതലായും നമ്മൾ മലയാളികൾ തന്നെയാണ് മൺചട്ടികളിൽ പാചകം ചെയ്യാറുള്ളത്. പണ്ടുകാലങ്ങളിൽ എല്ലാം മൺചട്ടികളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം പ്രത്യേക രുചിയാണ് ഇന്നത്തെ കാലത്തും പല വീടും മാരുടെ വീട്ടിലും മൺചട്ടികളിൽ ആഹാരം ഉണ്ടാക്കുന്നുണ്ടായിരിക്കാം.
എന്നാൽ ഈ മൺചട്ടി ആദ്യം വാങ്ങിയാൽ ഉടനെ തന്നെ അതിൽ ഭക്ഷണമുണ്ടാക്കാൻ പാടില്ല ഉണ്ടാക്കിയാൽ തന്നെ അതിനെല്ലാം മണ്ണിന്റെ ചുവ ഉണ്ടായിരിക്കും. അതുകൊണ്ട് മൺചട്ടി മയക്കി എടുക്കുന്നത് അത്യാവശ്യമായ കാര്യമാണ്. അതിനുവേണ്ടി ഇനി കഞ്ഞി വെള്ളം മാത്രം മതി. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി മൺചട്ടിയെടുത്ത് അതിലേക്ക് നല്ല ചൂടുള്ള കഞ്ഞിവെള്ളം തന്നെ ഒഴിച്ചു കൊടുക്കുക.
ഒരു ദിവസം മുഴുവനായി അതുപോലെ വയ്ക്കുക. ഒരു ദിവസത്തിനു ശേഷം കഞ്ഞിവെള്ളം ഒഴിച്ച് മൺചട്ടി നന്നായി ചൂടാക്കുക. 5 മിനിറ്റ് കഞ്ഞിവെള്ളം പകുതിയായി വറ്റി വരുന്നത് വരെ ചൂടാക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക അതുകഴിഞ്ഞ് അതിലെ കഞ്ഞിവെള്ളം കളഞ്ഞ് സോപ്പിട്ട് നന്നായി കഴുകി വൃത്തിയാക്കുക.
ശേഷം മൺചട്ടിയുടെ ഉൾഭാഗത്തെല്ലാം നല്ലതുപോലെ എണ്ണ തേച്ചുപിടിപ്പിച്ചു വയ്ക്കുക. മഞ്ചട്ടി നല്ലതുപോലെ പുറത്തുവച്ച് ഡ്രൈ ആക്കി എടുക്കുക. അതുകഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മൺചട്ടി വളരെ പെട്ടെന്ന് വൈകി എടുക്കാൻ സാധിക്കും അതുപോലെ ഒട്ടുംതന്നെ മണ്ണിന്റെ രുചി ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാവുകയില്ല. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Video credit : Sheeba’s Recipes