മഴക്കാലം ആരംഭിച്ചിരിക്കുന്നു അതിനോടൊപ്പം തന്നെ വീട്ടിലേക്ക് കൊതുകുകൾ വരുന്നതും തുടങ്ങിയിരിക്കുന്നു സാധാരണ കാലാവസ്ഥയിൽ ഉള്ളതുപോലെയല്ല മഴക്കാലത്ത് ധാരാളം കൊതുകളാണ് വീട്ടിലേക്ക് കയറി വരുന്നത് ഇത് നമുക്ക് മാരകമായിട്ടുള്ള പല അസുഖങ്ങളും കൊണ്ടുവരുന്നതായിരിക്കും അതുകൊണ്ടുതന്നെ കൊതുകിനെ വീട്ടിൽ നിന്നും ഇല്ലാതാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.
അതിനുവേണ്ടി വരുന്ന കുറെ മാർഗ്ഗങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. ഇതുപോലെ ഒരെണ്ണം നിങ്ങൾ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല. അതിനായി ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി എടുത്തു വയ്ക്കുക ശേഷം അതിലേക്ക് കുറച്ച് വേപ്പെണ്ണ ഒഴിച്ചുകൊടുക്കുക.
വേപ്പെണ്ണ എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ വേപ്പിന്റെ ഇല കുറച്ച് വെളിച്ചെണ്ണയും നല്ലതുപോലെ മൂപ്പിച്ചെടുത്താലും മതി. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് നാലോ അഞ്ചോ ഗ്രാമ്പു പൊടിച്ചെടുത്തത് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ഇത് നിങ്ങൾ കൊതുക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൊണ്ടു വയ്ക്കുക അതിനുശേഷം ആ എണ്ണയിലേക്ക് കുറച്ച് തിരികൾ വച്ച് കൊടുക്കുക ശേഷം തിരി നനച്ച് കത്തിക്കുക. ഇതുപോലെ ചെയ്തു വെക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊതുക വരുന്നത് നമുക്ക് ഇല്ലാതാക്കാനായി സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു വയ്ക്കൂ. Credit : grandmother tips