Very Easy Useful Kitchen Tips : എല്ലാവർക്കും തന്നെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ഇടിയപ്പം എന്ന് പറയുന്നത്. എന്നാൽ ഇടിയപ്പം ഉണ്ടാക്കുന്ന വീട്ടമ്മമാർ എപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും മാവ് പൊന്തി വരുന്നത്. ഇടിയപ്പത്തിനായി മാവ് നിറച്ചതിനു ശേഷം മാവ് പിഴിഞ്ഞൊഴിച്ച് പുറത്തേക്കിറക്കുമ്പോൾ കാണാം മാവ് മുഴുവനായി പൊന്തി വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാം ഒരു ടിപ്പ് നോക്കാം. അതിനായി ചെയ്യേണ്ടത് ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടി എടുക്കുക.
അതിനുശേഷം ഇടിയപ്പത്തിന്റെ അച്ച് അതിനുമുകളിൽ വെച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം സാധാരണ മാവ് നിറയ്ക്കുന്നത് പോലെ സേവനാഴിയിൽ മാവ് നിറയ്ക്കുക ശേഷം അതിനു മുകളിലായി ഇപ്പോൾ മുറിച്ചെടുത്ത പ്ലാസ്റ്റിക് വെക്കുക. ശേഷം സാധാരണ രീതിയിൽ സേവനാഴി അടയ്ക്കുക. അതിനുശേഷം മാവെല്ലാം പിഴിഞ്ഞ് കഴിയുമ്പോൾ പുറത്തേക്കെടുത്തു നോക്കുക. ഒട്ടും തന്നെ മാവ് പൊന്താതെ കിട്ടും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക.
അടുത്തതായി വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ മറ്റൊരു ടിപ്പ് നോക്കാം സാധാരണ വീട്ടിൽ മത്തി വാങ്ങുന്ന സമയത്ത് എത്ര തന്നെ വൃത്തിയാക്കി കഴുകിയാലും ഒരു മണം അതിൽ അവശേഷിക്കും. അതില്ലാതിരിക്കുവാൻ മീൻ വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് കുറച്ച് കല്ലുപ്പും രണ്ടോ മൂന്നോ കുടംപുളിയും ഇട്ട് കൈകൊണ്ട് നല്ലതുപോലെ ഉരച്ചെടുക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ മത്തിയിൽ ഉള്ള മണം ഇല്ലാതാകുന്നതായിരിക്കും.
ഇതുപോലെ തന്നെ അടുത്ത ഒരു ടിപ്പ് ഇതിന് പകരമായി കുറച്ചു മൈദ പൊടി ഇട്ട് കഴുകിയെടുത്താലും മണം ഇല്ലാതാക്കാം. മീൻ കഴുകിയിട്ടതിനുശേഷം കയ്യിലുണ്ടാകുന്ന മണം കളയുന്നതിനായി കുറച്ചു വിനാഗിരി കയ്യിൽ എടുത്ത് നല്ലതുപോലെ എല്ലാ ഭാഗത്തേക്കും തേച്ചുകൊടുക്കുക ശേഷം കൈ കഴുകിയെടുക്കുക. അടുത്തതായി ദോശക്കല്ലിൽ നിന്ന് ദോശ വളരെ എളുപ്പത്തിൽ പറിച്ചെടുക്കുന്നതിന് ഒരു ടിപ്പ് നോക്കാം. മുട്ടയുടെ മഞ്ഞക്കരു പാനലിൽ തേച്ചുകൊടുക്കുക. അതിനുശേഷം പാൻ കഴുകി സാധാരണ ദോശ ഉണ്ടാക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ദോശ എടുക്കാനായി സാധിക്കും. Credit : Shamnus Kitchen