നിങ്ങൾ ഇതുവരെ ഈ സൂത്രങ്ങൾ ഒന്നും അറിഞ്ഞില്ലേ! മാജിക്കൽ വഴികൾ…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മളെല്ലാവരും വെള്ളിയുടെ ആഭരണങ്ങൾ ധരിക്കുന്നവർ ആയിരിക്കും. കുറച്ചുദിവസം ഉപയോഗിച്ച് കഴിയുമ്പോൾ അതിൻറെ കളർ എല്ലാം മാറി കറുത്ത പോകുന്നതായി കാണാൻ സാധിക്കുന്നു. വെള്ളിയുടെ ആഭരണങ്ങൾ നല്ലവണ്ണം തിളങ്ങുവാനായി ഒരു പാത്രത്തിലേക്ക് കുറച്ച് ചൂടുവെള്ളം എടുത്ത് അതിലേക്ക് അലുമിനിയം ഫോയിൽ പേപ്പർ മുറിച്ചിട്ടുകൊടുക്കുക.

പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കണം. അതിനുശേഷം അതിലേക്ക് ക്ലീൻ ചെയ്യേണ്ട ആഭരണം കൂടി ഇട്ടു കൊടുത്തതിനു ശേഷം ചൂടാറുന്നത് വരെ വെയിറ്റ് ചെയ്യുക. ചൂടാറിയതിനു ശേഷം ഒരു ബ്രഷിൽ കുറച്ച് ഡിഷ് വാഷ് ആക്കിയതിനു ശേഷം ആഭരണം കഴുകിയെടുക്കുക. ബാത്റൂമിൽ നമ്മൾ ഉപയോഗിക്കുന്ന കപ്പും ബക്കറ്റും എല്ലാം വഴുവഴുപ്പ് പിടിക്കാറുണ്ട്.

ഇത് ക്ലീൻ ചെയ്ത് എടുക്കുന്നതിനായി നമുക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് കുറച്ച് ഉപ്പിട്ടതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക അതിലെ വഴുവഴുപ്പ് ഒക്കെ മാറി നല്ലവണ്ണം ക്ലീൻ ആകും. മിക്സിയുടെ പുറമേയുള്ള അഴുക്ക് കളയുന്നതിനായി ടൂത്ത്പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വൈറ്റ് നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ആണ് ഏറ്റവും നല്ലത്.

കുറച്ച് പേസ്റ്റ് എടുത്തതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങൾ തേച്ചു കൊടുക്കുക. അതിനുശേഷം വെള്ളം ഉപയോഗിക്കാതെ ഒരു ടിഷ്യൂ പേപ്പർ അല്ലെങ്കിൽ ക്ലോത്ത് ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാവുന്നതാണ്. അധികം പാചകം ചെയ്യേണ്ടി വരുമ്പോൾ ഗ്യാസ് സ്റ്റൗ പലപ്പോഴും വൃത്തികേട് ആവാറുണ്ട്. അത് വൃത്തിയാക്കി എടുക്കുന്നതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക.