സേവനാഴിയിൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ടാകാറുണ്ടോ.? ഈ ട്രിക്ക് ചെയ്തു നോക്കൂ. ഒരു തരി മാവു പോലും പൊന്തി വരില്ല.. | Easy Kitchen Tips

ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് മിക്കവാറും എല്ലാ വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമായിരിക്കും സേവനാഴിയിൽ നിറച്ച മാവിന്റെ പകുതിയോളം തന്നെ അതിനുമുകളിൽ ഈ രീതിയിൽ കയറിവരുന്നത്. ഇതുപോലെ ഉണ്ടാകുമ്പോൾ ഇടിയപ്പം ഉണ്ടാക്കാനുള്ള ഒരുപാട് സമയമാണ് നഷ്ടമായി പോകാറുള്ളത്. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾ വേണ്ട. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു പ്ലാസ്റ്റിക്കിന്റെ മൂടി എടുക്കുക. ശേഷം സേവനാഴി വെച്ച് അളവെടുത്ത് വട്ടത്തിൽ മുറിക്കുക.

ഇങ്ങനെ മുറിച്ചെടുത്ത ഭാഗം സേവനാഴിയിൽ മാവ് നിറച്ച് വെച്ചതിനുശേഷം അതിനു മുകളിലായി വെട്ടിയെടുത്ത പ്ലാസ്റ്റിക്കിന്റെ ഭാഗം വയ്ക്കുക. ശേഷം സാധാരണ രീതിയിൽ സേവനാഴി അടക്കുക. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുക. മാവ് കഴിഞ്ഞതിനുശേഷം പുറത്തെടുത്ത് നോക്കുമ്പോൾ നിങ്ങൾക്ക് കാണാം ഒരു തരി മാവും പോലും പൊന്തി വരാതെ വൃത്തിയായി ഇരിക്കുന്നത്. അടുത്തതായി അടുക്കളയിൽ ഉപയോഗിക്കാവുന്ന മറ്റൊരു ടിപ്പ് പരിചയപ്പെടാം.

മത്തി വാങ്ങുന്ന സമയത്ത് വൃത്തിയാക്കിയതിനുശേഷം അതിന്റെ മണം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുറച്ചു ഉപ്പും കുടംപുളിയും കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക അതുകഴിഞ്ഞ് വെള്ളം ഒഴിച്ച് കഴുകി കളയുക. അതുപോലെ മുട്ട പുഴുങ്ങി അതിനുശേഷം കുറച്ചു സമയം തണുത്ത വെള്ളത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ മുട്ടയുടെ തൊണ്ട് നല്ല വൃത്തിയായി തന്നെ പൊളിച്ചടുക്കാൻ സാധിക്കും. അതുപോലെ ദോശ ഉണ്ടാകുമ്പോൾ ദോശ കല്ലിൽ പറ്റിപ്പിടിക്കുന്നുണ്ടെങ്കിൽ.

ദോശ ഉണ്ടാക്കുന്നതിനു മുൻപായി പാനിൽ കുറച്ച് എണ്ണ തടവി കൊടുക്കുക. അതിനുശേഷം ഒരു മുട്ട പൊട്ടിച്ചൊഴിക്കുകയോ അല്ലെങ്കിലും മുട്ടയുടെ മഞ്ഞ കരു കുറച്ച് ഇട്ട് പാനിന്റെ മുഴുവൻ ഭാഗത്തേക്കും തേച്ചുകൊടുത്ത് അതിനുശേഷം ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുകയും ചെയ്യാം. ഇനി ദോശ ഉണ്ടാകുമ്പോൾ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പറിച്ചെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *