എത്ര ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ക്ഷീണം മാറാത്തവരുണ്ട്. ഉന്മേഷവും ഊർജ്ജവും ശരിയായ ഭക്ഷണത്തിലൂടെ ആണ് നമുക്ക് ലഭിക്കുന്നത്. ഒരു യന്ത്രത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇന്ധനം നൽകുന്ന ഊർജത്തെ പോലെയാണ് ശരീരത്തിന് ഭക്ഷണം നൽകുന്ന ഊർജ്ജവും. എപ്പോഴും ക്ഷീണം തോന്നുന്നവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
വളരെയധികം ഊർജ്ജവും പോഷക ഗുണങ്ങളും ഉള്ള ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുക. പഴങ്ങൾ ശരീരത്തിന് ഊർജ്ജം നൽകുന്ന ഒന്നാണ് ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ എന്നും കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ആണെങ്കിൽ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. കറികളിൽ ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഉണ്ട് ശരീരത്തിന് ഊർജവും.
ഉന്മേഷവും നൽകും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് നട്സ്. ബദാം പിസ്ത കശുവണ്ടി തുടങ്ങിയ നട്സ് ദിവസവും കഴിക്കുന്നത് ഒരു ദിവസത്തേക്കാവശ്യമുള്ള ഊർജ്ജം നൽകുന്നു. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഓട്ട്സ് ദിവസവും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ഉന്മേഷം കൂട്ടാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ്. പ്രോട്ടീനിന്റെ കലവറയാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന സിംഗ് വിറ്റാമിൻ ബി അയഡിൻ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഊർജ്ജവും ഉന്മേഷവും നൽകുവാൻ വളരെ നല്ലതാണ്. വെറുതെ ഭക്ഷണം വാരിവലിച്ച് കഴിച്ചത് കൊണ്ട് മാത്രം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും ലഭിക്കണമെന്നില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണം അത് നൽകുന്നതാവണം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.