ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് ഡ്രൈ ഫ്രൂട്ട്സ് . ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ധാരാളം വൈറ്റമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ ആരോഗ്യത്തിനും, ചർമ്മത്തിനും ഏറെ ഗുണം ചെയ്യും. നാരുകളാൽ സമ്പുഷ്ടമായ ഈ പഴം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്.
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങളും ശരീരത്തിന് നൽകും. രക്തസമ്മർദ്ദം ഉള്ളവർക്ക് ഇത് കഴിക്കുന്നത് മൂലം ബിപി നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. ആസ്മ അലർജി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ദിവസവും ഈന്തപ്പഴം കഴിക്കുന്നത് . ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്നമുള്ളവർക്ക് ഇവ കഴിക്കുന്നത് മൂലം ശാശ്വത പരിഹാരം ലഭിക്കും. ദഹനം മെച്ചപ്പെടുത്തി വയറിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈന്തപ്പഴം വലിയ പങ്കുവഹിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ ഏറ്റവും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും പരിഹാരം നേടാൻ സഹായിക്കും.
ചർമ്മത്തിനും മുടിക്കും ഒരുപോലെ സഹായകമായ ഒന്നാണ് ഈന്തപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ ചർമ്മത്തിന് തിളക്കവും നിറവും ലഭിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ്. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾ തടയുന്നതിനും ദിവസം ഇത് കഴിക്കാവുന്നതാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ഈന്തപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.