അമിതഭാരം നിങ്ങൾക്ക് പല രോഗങ്ങളും കൊണ്ടുതരും.. സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ട…

പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. കുട്ടികളിലും ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ ഇത് കണ്ടുവരുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ പ്രധാന വില്ലൻ കൂടിയാണ് അമിതവണ്ണം. ഇത് നമ്മുടെ ശരീരത്തിൻറെ മെറ്റബോളിക്.

പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം ഉള്ളവർക്ക് ശരീരം ശരിയായി അനക്കാൻ സാധിക്കുന്നതല്ല. ഇതുമൂലം പല രോഗങ്ങളും എളുപ്പത്തിൽ പിടിപെടുന്നു. വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയെല്ലാം അമിതവണ്ണവുമായി വളരെയധികം ബന്ധമുള്ള രോഗങ്ങളാണ്. ഈ രോഗങ്ങളുടെയെല്ലാം തുടക്കക്കാരൻ അമിതവണ്ണം ആണ്.

അമിതഭാരം പ്രത്യുൽപാദനശേഷിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. പല രോഗികളിലും വന്ധ്യതയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ സ്തനാർബുദത്തിനും പുരുഷന്മാരിലെ കോളോറെക്ടൽ ക്യാൻസറിന്റെയും പ്രധാന കാരണം അമിതവണ്ണം തന്നെ. മറ്റു പല അർബുദങ്ങളും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ചുവന്ന ഇറച്ചികൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ, കാർബോഹൈഡ്രേറ്റ്.

ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും അമിതവണ്ണം കുറയ്ക്കാൻ വളരെ ഗുണം ചെയ്യും.റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ഭക്ഷണ ക്രമീകരണത്തോടൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *