ആരാധകരെ.. ശാന്തരാകുവിൻ. ആരാധകരുടെ ആവേശം വാനോളം ഉയർത്തി നടൻ ടോവിനോ തോമസ്.

ഏറെ ആരാധകരുള്ള മലയാള സിനിമാ നടനാണ് ടോവിനോ തോമസ്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ റിലീസായ ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ പ്രമോഷൻന്റെ ഭാഗമായി, മലപ്പുറം കോട്ടക്കലിൽ എത്തിയതായിരുന്നു താരം. കോട്ടക്കൽ ലീന തിയേറ്ററിൽ എത്തിയ സൂപ്പർതാരം ടോവിനോ തോമസിനെ കണ്ടതോടെ സിനിമ കാണാനെത്തിയ പ്രേക്ഷകർ അമ്പരന്നു. ആരാധകർ തങ്ങളുടെ ഇഷ്ട താരമായ ടോവിനോയുടെ ചുറ്റും ആർപ്പുവിളികളോടെ നിൽക്കുന്നത് നടൻ ടോവിനോ തോമസ് വിഡിയോയായി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ആവേശം ഒട്ടും ചോരാത്ത ആരാധകർക്കൊപ്പം തന്റെ സമയം ചിലവഴിക്കുകയും ചെയ്തു.

സിനിമക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ പ്രിയദർശൻന്റെ മകളും നടിയുമായ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി എത്തുന്നത്. ആരാധകർക്കൊപ്പം സെൽഫി എടുത്തും സൂപ്പർതാരം അവരുടെ ആവേശം വാനോളം ഉയർത്തി. മലയാളസിനിമയിലെ പ്രമുഖരായ നടീനടന്മാരും, ടോവിനോ തോമസ് പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ, സിനിമയ്ക്ക് വിജയാശംസകളും ആയി എത്തിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റായിരുന്നു.

യുവതലമുറ ഏറെ ആരാധിക്കുന്ന ടോവിനോ തോമസ്, നിരവധി അവാർഡുകളും സ്വന്തമാക്കി. നായകനായും സഹനടനായും, അതിഥി വേഷങ്ങളിലൂടെയും സിനിമാലോകത്തെ വിസ്മയിപ്പിച്ച നടനാണ് ടോവിനോ തോമസ്. അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന ടോവിനോ തോമസ്, തന്റെ കഴിവുകൊണ്ടും, കഠിനപ്രയത്നം കൊണ്ടും ആണ് മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തത്. കൂടാതെ താരത്തിന്റെ, ‘മിന്നൽ മുരളി’ എന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമയിൽ വളരെയേറെ ശ്രദ്ധനേടിയിരുന്നു.

ഒരു പാൻ ഇന്ത്യൻ സിനിമയാണ് ഈ ചിത്രം.ഇതിനോടൊപ്പം വലിയ പ്രേക്ഷക പിന്തുണയാണ് ഈ ചിത്രത്തിന് ലഭിച്ചത്. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് സിനിമയിൽ താരം ചെയ്തുവരുന്നത്. സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തിനെ ഫോളോ ചെയ്യുന്നത്. അടുത്തിടെ റിലീസായ വാശി എന്ന ചിത്രത്തിലും ടോവിനോ പ്രധാനവേഷം കൈകാര്യം ചെയ്തു. മലയാളിയും നടിയുമായ കീർത്തി സുരേഷ് ആണ് നായികയായി അഭിനയിച്ചത്. മോഡലിംഗ് രംഗത്ത് നിന്നും മ്യൂസിക് അൽബങ്ങളിലൂടെയും ശ്രദ്ദേയനായ നടനാണ് ടോവിനോ തോമസ്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *