മദ്യപിച്ചില്ലെങ്കിലും ഫാറ്റി ലിവർ ഉണ്ടാകും, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കരൾ അഥവാ ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് രണ്ട് തരത്തിലാണ് ഉള്ളത്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും പറയുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങൾ അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം.

തുടങ്ങിയവയെല്ലാമാണ്. അമിതവണ്ണം ഉള്ളവരിൽ ഇത് 40 മുതൽ 90% വരെ കാണപ്പെടുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതവണ്ണം പൂർണ്ണമായും ഇല്ലാതാക്കാൻ പറ്റും. ഇതിനോടൊപ്പം തന്നെ ചിട്ടയായ വ്യായാമവും വളരെ പ്രധാനപ്പെട്ട ഒന്നാണ് . കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, എണ്ണപ്പലഹാരങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്കുകൾ, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ.

തുടങ്ങിയവ എല്ലാം മിതമായ അളവിൽ മാത്രം കഴിക്കുക. ഇതിനോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതും വിശ്രമം എടുക്കേണ്ടതും ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യം ആണ്. ഫാറ്റി ലിവർ രോഗം പിടിപെട്ടവർ പുകവലി മദ്യപാനം എന്നീ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. പഴവർഗ്ഗങ്ങൾ പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. തുടക്കത്തിൽ ഈ രോഗത്തിന് യാതൊരു.

ലക്ഷണവും പ്രകടമായി എന്ന് വരില്ല. മറ്റു രോഗങ്ങൾക്കായി ചെയ്യുന്ന ടെസ്റ്റുകളിലൂടെ ആണ് മിക്കപ്പോഴും കരൾ രോഗങ്ങൾ തിരിച്ചറിയപ്പെടുന്നത്. പല മാരകരോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ് ഫാറ്റി ലിവർ. അതുകൊണ്ടുതന്നെ തുടക്കത്തിലുള്ള ചില ലക്ഷണങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സ തേടേണ്ടതുണ്ട്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *