നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വളരെ വൃത്തിയായി കുറഞ്ഞ സ്ഥലത്ത് എങ്ങനെ മടക്കി വയ്ക്കാം എന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം. തുണികൾ മടക്കിവെക്കാൻ ഒരാൾക്ക് ഒരു അലമാര പോരാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത്. അതിനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ കുറഞ്ഞ സ്ഥലത്ത് തുണികൾ എങ്ങനെ മടക്കി വയ്ക്കണമെന്ന് മിക്ക ആളുകൾക്കും അറിയില്ല.
വാരിവലിച്ച് തുണികൾ ഇടുന്ന രീതിയാണ് ഇതിൻറെ പ്രധാന കാരണം. കുറച്ച് സ്ഥലത്ത് പോലും നിറയെ തുണികൾ വളരെ അടുക്കും ചിട്ടയോടും കൂടി മടക്കി വെക്കേണ്ടത് എങ്ങനെ എന്ന് ഈ വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നു. ഓരോ വസ്ത്രങ്ങളും മടക്കി സൂക്ഷിക്കേണ്ട പ്രത്യേക രീതിയുണ്ട് അതെങ്ങനെയാണെന്നു മനസ്സിലാക്കിയാൽ മാത്രമേ ഒരു അലമാരയിൽ വീട്ടിലുള്ള മുഴുവൻ ആളുകളുടെയും വസ്ത്രങ്ങൾ.
വൃത്തിയായും അടുക്കും ചിട്ടയോടും കൂടിയും സൂക്ഷിക്കുവാൻ സാധിക്കും. ചുരിദാറിന്റെ ബോട്ടം മടക്കുന്നതിനായി ആദ്യം രണ്ടായി മടക്കിയതിനു ശേഷം താഴെ നിന്ന് മേലേക്ക് പിന്നെയും രണ്ടായി മടക്കണം. അടുത്തതായി ചുരിദാറിന്റെ ടോപ്പ് രണ്ടായി മടക്കിയതിനു ശേഷം സ്ലീവ്സ് അതിന്റെ അകത്തേക്ക് വച്ച് കൊടുക്കുക. പിന്നീട് മുകളിൽ നിന്നും താഴേക്ക് മടക്കി, നേരത്തെ മടക്കിയ പാന്റിന്റെ മുകളിലായി ടോപ്പ് വെച്ചുകൊടുക്കുക.
ചുരിദാറിന്റെ ഷോള് നാലായി മടക്കിയതിനു ശേഷം അതിന്റെ മുകളിലായി ടോപ്പും പാന്റും വച്ച് കൊടുക്കുക. പാന്റും ടോപ്പും മടക്കിയതിനെക്കാളും കൂടുതൽ വീതിയിൽ ആവണം ഷോള് മടക്കി വെക്കേണ്ടത്. ഷാളിന്റെ അകത്തേക്ക് ആയി ഇവ മടക്കി വൃത്തിയായി ചുളിവുകൾ പോലുമില്ലാതെ സൂക്ഷിക്കാവുന്നതാണ്. മറ്റു വസ്ത്രങ്ങൾ മടക്കേണ്ട രീതി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.