ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അമിതഭാരം. പ്രായഭേദമന്യേ സ്ത്രീ പുരുഷ ഭേദമന്യേ പലരും ഈ ആരോഗ്യം പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമ കുറവ്, ചില രോഗങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം, പാരമ്പര്യം തുടങ്ങിയവയെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നു.
പാരമ്പര്യമായി അമിതവണ്ണം ഉള്ളവരാണെങ്കിൽ തുടക്കത്തിൽ തന്നെ അത് വരാതിരിക്കുന്നതിന് ചില മുൻകരുതലകൾ എടുക്കാവുന്നതാണ്. പക്ഷേ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് നിയന്ത്രിക്കാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. എണ്ണ പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങൾ, മധുര പലഹാരങ്ങൾ, പഞ്ചസാര, കാർബോഹൈഡ്രേറ്റ് കൂടിയ ആഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ്, പ്രോസസിഡ് മീറ്റ്, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവയെല്ലാം അമിത വണ്ണത്തിന് കാരണമാകുന്നവായാണ്.
ഇവയൊക്കെ മിതമായ അളവിൽ മാത്രം കഴിക്കുവാൻ ശ്രദ്ധിക്കുക.പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. തവിടോടുകൂടിയ അരിയാണ് ഏറ്റവും ഉത്തമം. ചോറിനേക്കാൾ കൂടുതൽ കറികൾ എടുത്ത് ഭക്ഷണം കഴിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റിനു പകരം പ്രോട്ടീൻ അടങ്ങിയ ആഹാരം കൂടുതലായും കഴിക്കുക.അമിതഭാരം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഒഴിവാക്കുക. ഭക്ഷണരീതിയിലെ മാറ്റത്തിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതത്തിൻറെ ഭാഗമായി മാറ്റുക.
ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. അമിതഭാരം മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.ഇത് ശരീരത്തിന്റെ ആരോഗ്യ അവസ്ഥയെ ഇല്ലാതാക്കുവാൻ കാരണമാകുന്നു. പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും അമിത ഭാരത്തിലൂടെ നമ്മളിലേക്ക് എത്തുന്ന. പ്രധാനമായും പ്രമേയം കൊളസ്ട്രോൾ രക്തസമ്മർദ്ദം സന്ധിവാതം എന്നിവയൊക്കെ അമിതവണ്ണത്തെ പിന്തുടരുന്നവയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.